|    Jul 27 Thu, 2017 6:23 am
FLASH NEWS

മാവിച്ചേരിയില്‍ വീട്ടില്‍ കവര്‍ച്ച

Published : 10th July 2016 | Posted By: SMR

പയ്യന്നൂര്‍: മാവിച്ചേരിയില്‍ പൂട്ടിയിട്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. മുംബൈയില്‍ വ്യാപാരിയായവി വി രാജന്റെ വീടിനു മുന്‍ ഭാഗത്തെ ഗേറ്റിന്റെ പൂട്ടും മുന്‍വശത്തെ പ്രധാന വാതിലിന്റ് പൂട്ടും തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഇരുനില വീടിന്റെ എല്ലാ മുറികളും കുത്തിത്തുറന്ന് സാധനസാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ടു.
വീട്ടിലെ മുഴുവന്‍ അലമാരകളും തകര്‍ത്ത നിലയിലാണ്. വീടിനുള്ളില്‍ മുറുക്കിത്തുപ്പിയതിന്റെ പാടുകളും കാണുന്നുണ്ട്. രാജന്‍ ഈയടുത്തകാലത്താണ് മാവിച്ചേരിയില്‍ പുതിയ വീട് പണിത് താമസം തുടങ്ങിയത്.
ഇക്കഴിഞ്ഞ 4ന് രാജനും ഭാര്യയും മകന്റെ ദുബയിലുള്ള വീട്ടിലേക്ക് പോയിരുന്നു. മറ്റൊരു മകന്‍ മുംബൈയിലാണ് താമസം. വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നതായാണു സൂചന. വിവരമറിഞ്ഞ് രാജന്റെ മകന്‍ നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ വീട്ടിലെത്തിയാലെ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമാവുകയുള്ളൂ.
സമീപം താമസിക്കുന്ന കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. വീട് കുത്തിത്തുറന്ന നിലയിലാണുള്ളത്. സുകുമാരന്‍ മംഗലാപുരത്താണ്. ഇന്നലെ പുലര്‍ച്ചെയാണ് ഇരുവീടുകളിലും കവര്‍ച്ച നടന്നത്.
.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക