|    Feb 24 Fri, 2017 12:38 am

മാള ഹോളിഗ്രേസ് എന്‍ജിനീയറിങ് കോളജില്‍ മൂന്ന് സൗജന്യ കോഴ്‌സുകള്‍ക്ക് അനുമതി

Published : 6th November 2016 | Posted By: SMR

മാള: ഹോളിഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിങ്് കോളജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന(പിഎംകെവിവൈ)എന്ന പദ്ധതി പ്രകാരം എഐസിടിഇയുടെ അംഗീകാരത്തോടെ മൂന്ന് കോഴ്‌സുകള്‍ പഠിപ്പിക്കുവാനുള്ള അംഗീകാരം ലഭിച്ചതായി കോളേജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഐടി കോര്‍ഡിനേറ്റര്‍, എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ എന്നിവയാണീ കോഴ്‌സുകള്‍. എംഎസ്ഡിഇ എന്ന പദ്ധതിയില്‍പ്പെട്ട പിഎംകെവിവൈയില്‍ വരുന്ന കോഴ്‌സുകള്‍ വഴി യുവാക്കള്‍ക്ക് ഇന്‍ഡസ്ട്രി സ്‌കില്‍ ഉണ്ടാക്കുന്നതിനും അതിലൂടെ നല്ല ജോലിയും ജീവിത സാഹചര്യവും പ്രാപ്തമാക്കാനാകും. ഈ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നവരില്‍ നിന്നും ഫീസുകളൊന്നും തന്നെ ഈടാക്കുന്നതല്ല. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ കോഴ്‌സിലേക്ക് പ്രവേശനം നേടുവാനുള്ള യോഗ്യത പത്താം ക്ലാസ് പാസ് ആണ്. കോഴ്‌സ് പഠിച്ച് പാസാകുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ സൂപര്‍വൈസറായി ജോലി ചെയ്യാം. 18 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഈ കോഴ്‌സിലേക്ക് പ്രവേശനം നല്‍കൂ. ഐടി കോര്‍ഡിനേറ്റര്‍ എന്ന കോഴ്‌സ് പഠിക്കുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയോ ബിടെക് ഡിഗ്രിയോ ആണ്. ഈ കോഴ്‌സ് പഠിച്ച് പാസാകുന്നവര്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ് ആയും സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഇന്‍സ്ട്രക്റ്ററായും ജോലി ലഭ്യമാകും. എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സ് പഠിച്ചവര്‍ക്ക് ഏറെ ജോലി സാധ്യതയുണ്ടാകും. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഈ കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കും. എയര്‍ കണ്ടീഷനര്‍ ഫിറ്റിങ്, സര്‍വ്വീസിങ് എന്നീ ജോലി സാധ്യതകളുള്ള കോഴ്‌സാണിത്.കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുമായി 0480 2695050 എന്ന നമ്പറിലും ംം.വീഹ്യഴൃമരലലിഴശിലലൃശിഴ.രീാ എന്ന വെബ്ബ് സൈറ്റിലൂടെയും അറിയാം. വാര്‍ത്താ സമ്മേളനത്തില്‍ കോളജ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍, ഡയറക്ടര്‍ ആന്റണി മാളിയേക്കല്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ സുഭാഷ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക