|    Feb 23 Fri, 2018 8:00 am
FLASH NEWS

മാള സൗഹൃദതീരം അടച്ചുപൂട്ടി

Published : 11th January 2017 | Posted By: fsq

 

മാള: ഗ്രാമപ്പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് മാള ചാലിന്റെ തീരത്ത് മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച സൗഹൃദ തീരം അടച്ച് പൂട്ടി. ഇതോടെ ഉല്ലാസ ജലയാത്രക്കായി മാളച്ചാലില്‍ തുടങ്ങിയ ബോട്ട് സര്‍വ്വീസും നിലച്ചിരിക്കുകയാണ്. സൗഹൃദ തീരത്തുള്ള ഭക്ഷണ ശാല നടത്തുന്നതിനായി ലേലത്തില്‍ എടുത്തവര്‍ തന്നെയാണ് ബോട്ട് സര്‍വ്വീസും നടത്തിയിരുന്നത്. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സഞ്ചരിക്കാവുന്ന പെഡല്‍ ഫൈബര്‍ ബോട്ടില്‍ മാളച്ചാലില്‍ ഉല്ലാസ ജലയാത്രക്കായി നിരവധി ആളുകള്‍ ദിനേന എത്തിയിരുന്നു. അന്‍പത് രൂപയാണ് ഒരു മണിക്കൂര്‍ ബോട്ട് യാത്രക്ക് വാടക ഈടാക്കിയിരുന്നത്. അഞ്ച് ഫൈബര്‍ പെഡല്‍ ബോട്ടുകളാണ് ഉല്ലാസ ജലയാത്രക്കായി സൗഹൃദ  തീരത്ത് ഉണ്ടായിരുന്നത്. ഒഴിവ് ദിനങ്ങളിലും വൈകുന്നേരങ്ങളിലും കുടുംബസമേദം വിനോദ ജലയാത്രക്കുള്ള സൗകര്യമാണ്  സൗഹൃദ തീരം അടച്ചതോടെ ഇല്ലാതായിരിക്കുന്നത്.ജില്ലാ  പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നും10 ലക്ഷം രൂപയും മാള ഗ്രാമപഞ്ചായത്തിന്റെ ജനറല്‍ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയും വിനിയോഗിച്ചാണ് മാള സൗഹൃദതീരം സ്ഥാപിച്ചത്. ഓരോ വര്‍ഷവും ലേലം നടത്തിയാണ് നടത്തിപ്പുകാരെ കണ്ടെത്തിയിരുന്നത്.നടത്തിപ്പുകാര്‍ ഗ്രാമപഞ്ചായത്തിന് മാസം തോറും വാടക സംഖ്യ നല്‍കുകയാണ് ചെയ്തിരുന്നത്. പ്രതിമാസം 7500 രൂപയാണ് ഗ്രാമപഞ്ചായത്ത് വാടക നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ സൗഹൃദ തീരം നടത്തിക്കൊണ്ടിരുന്നവര്‍ ലേല സംഖ്യ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.കെ. സുകുമാരന്‍ പറഞ്ഞത്. ഏതാനും  മാസം കഴിയുന്നതോടെ ഇപ്പോഴത്തെ  ലേല കാലവധി അവസാനിക്കുമെന്നും ശേഷം പുനഃര്‍ലേലത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം  പറഞ്ഞു. അതേസമയം മുന്‍ പഞ്ചായത്ത് ഭരണ സമിതി  നിശ്ചയിച്ച മാസവാടക  താങ്ങാനാവാത്തതിനാലാണ് ഒരു  മാസത്തിലേറെയായി സൗഹൃദ തീരം അടച്ചതെന്നാണ് നടത്തിപ്പാകാര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss