|    Oct 21 Sun, 2018 5:39 am
FLASH NEWS

മാള മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകമാവുന്നു

Published : 7th September 2017 | Posted By: fsq

 

മാള: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മാള മേഖലയില്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം അഷ്ടമിച്ചിറ സ്‌കൂള്‍ ഗ്രൗണ്ടില്‍ കഞ്ചാവ് വില്‍പ്പനക്കെത്തിയ നാല് പേരെ പോലിസ് അറസ്റ്റ്  ചെയ്തിരുന്നു. ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ വന്നവരാണെന്നാണ് സൂചന. മേഖലയിലെ  കഞ്ചാവ് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവര്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ പോലീസ്  നിരീകഷണത്തിലായിരുന്നു. ഇവരെ വിശദമയി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആളുകള്‍ സംശയിക്കില്ല എന്നതിനാലാണ് ലഹരിമാഫിയ വിദ്യാര്‍ഥികളെ വാഹകരാക്കി മാറ്റുന്നതെന്നു നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പൊലിസും എക്‌സൈസുമൊന്നും പരിശോധിക്കില്ല എന്ന് അറിയാവുന്നതിനാലാണിത്. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളായി മാറുന്നത്. സിനിമാ തിയറ്ററുകള്‍, ബസ് സ്റ്റാന്റ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും. കുട്ടികളുമായി ചങ്ങാത്തം കൂടിയശേഷം ആദ്യം ചെറിയ അളവില്‍ മയക്കുമരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ലഹരിവസ്തുക്കള്‍ കിട്ടുന്നതിന് അവര്‍ നിര്‍ദേശിക്കുന്ന ഏത് ജോലിചെയ്യാനും നിര്‍ബന്ധിതരാകും. ഇങ്ങനെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവാഹകരായി മാറുന്നത്.വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള മാളയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികം  യുവാക്കളാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരി നുണയാനെത്തുന്ന ഇവര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്ക് മാളയിലും പുത്തന്‍ചിറയിലും പരിസരപ്രദേശങ്ങളിലും ഒത്താശ ചെയ്തു കൊടുക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss