|    Jun 22 Thu, 2017 10:08 pm
FLASH NEWS

മാള ബ്ലോക്ക് തല കേരളോല്‍സവം നാളെമുതല്‍

Published : 2nd December 2016 | Posted By: SMR

മാള: മാള ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല കേരളോല്‍സവം നാളെ മുതല്‍ ആറുവരെയുള്ള തിയ്യതികളിലായി വിവിധ വേദികളില്‍ നടക്കും.  ശനിയാഴ്ച രാവിലെ 9.30 മുതല്‍ മാള ബ്ലോക്ക് പഞ്ചായത്ത് കെ കരുണാകരന്‍ സ്മാരക കമ്മ്യൂനിറ്റി ഹാളില്‍ കലാമല്‍സരങ്ങളും രചനാമല്‍സരങ്ങളും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൊയ്യ എകെഎംഎച്ച് എസ്എസ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മല്‍സരവും നടക്കും. നാലിന് രാവിലെ 9.30 മുതല്‍ കോട്ടക്കല്‍ സെന്റ്് തെരേസാസ് കോളജ് ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സും ഉച്ചയ്ക്ക് രണ്ടു മുതല്‍ മാള സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മല്‍സരവും ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചെസ്സ് മല്‍സരവും നടക്കും. തിങ്കളാഴ്ച രാവിലെ 10 .30 മുതല്‍ ആളൂര്‍ ജങ്ഷന്‍ ട്രയാങ്കിളില്‍ പഞ്ചഗുസ്തിയും മാള ഹോളിഗ്രേസ് സ്‌കൂളില്‍ നീന്തല്‍ മല്‍സരവും ഉച്ചയ്ക്ക് 2. 30 മുതല്‍ മാളപള്ളിപ്പുറം സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വോളിബോള്‍ മല്‍സരവും നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വലിയപറമ്പ് സ്‌നേഹഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാസ്‌കറ്റ്‌ബോള്‍ മല്‍സരവും ഉച്ചയ്ക്ക് മുന്നുമുതല്‍ മാള ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വടംവലി മല്‍സരവും വൈകീട്ട് നാല് മുതല്‍ അഷ്ടമിച്ചിറ ആശ ഓഡിറ്റോറിയത്തില്‍ ഷട്ടില്‍ മല്‍സരവും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക