|    Nov 16 Fri, 2018 12:52 pm
FLASH NEWS

മാള പ്രദേശത്ത് വെള്ളമുയര്‍ന്നത് ഇരുപതടിയോളം

Published : 20th August 2018 | Posted By: kasim kzm

മാള: ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങള്‍ ദുരിതത്തിലും അങ്കലാപ്പിലുമായി. താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുനില വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും മുകളില്‍ അരക്കൊപ്പവും കഴുത്തിനൊപ്പവും വരെ വെള്ളക്കെട്ടാണുണ്ടായിരുന്നത്.
മാള കെ എസ് ആര്‍ ടി സി, പഞ്ചായത്ത് ബസ്സ് സ്റ്റാന്റുകളടക്കം മേല്‍ക്കൂര മുങ്ങുന്ന നിലയിലാണ് വെള്ളമുയര്‍ന്നിട്ടുണ്ടായിരുന്നത്. മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഉയര്‍ന്ന ഏതാനും സ്ഥലങ്ങള്‍ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ 20 അടിയിലേറെയാണ് വെള്ളമുയര്‍ന്നിരുന്നത്.
ഇന്നലെ മഴ കുറവായതോടെ പത്തടിയോളം വെള്ളം കുറഞ്ഞത് ആശ്വാസത്തിനിടയാക്കി. സാധനസാമഗ്രികളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ ഉപയോഗശൂന്യമായി. ഭക്ഷ്യവസ്തുക്കളടക്കമാണ് നശിച്ചത്. കന്നുകാലികളും കോഴികളുമടക്കമുള്ളതെല്ലാം ചത്തൊടുങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss