|    Feb 20 Mon, 2017 5:08 pm
FLASH NEWS

മാള പോലിസ് സ്റ്റേഷനില്‍ എസ്‌ഐമാര്‍ക്ക് അടിക്കടി സ്ഥലമാറ്റം

Published : 24th October 2016 | Posted By: SMR

മാള: മാള പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐമാര്‍ക്ക് അടിക്കടി സ്ഥലമാറ്റമെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് എസ്‌ഐമാരാണ് വന്നുപോയത്. അവസാനം വന്ന എസ്‌ഐ അജിത്ത്കുമാര്‍ ഒരു മാസം പോലും മാളയില്‍ തികച്ചില്ല. കഴിഞ്ഞ നവംബര്‍ മുതലാണ് എസ്‌ഐമാര്‍ അടിക്കടി തെറിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്ന എസ്‌ഐയെ പ്രകടനം മോശമാണെന്ന് കണ്ടെത്തി മാറ്റിയിരുന്നു. ഈ എസ്‌ഐ രണ്ട് മാസം മാത്രമാണ് ഉണ്ടായത്. തുടര്‍ന്ന് വന്ന എസ്‌ഐ ആറ് മാസം ഇരുന്നെങ്കിലും ഭരണപക്ഷത്തിന്റെ പ്രകോപനത്തിനിടയാക്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലമാറ്റം ലഭിച്ചു. തെറ്റായ ധാരണയുടെ പേരിലാണ് എസ്‌ഐയെ മാറ്റിയതെന്ന് എല്‍ഡിഎഫില്‍ തന്നെ അഭിപ്രായം ഉണ്ടായിരുന്നു. പിന്നീട് വന്ന എസ്‌ഐ രണ്ട് മാസം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ മാറ്റിയതിന് പിന്നില്‍ ഭരണപക്ഷത്തിന് പങ്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ എസ്‌ഐയെ എഎസ്‌ഐ ആക്കി ഡീഗ്രേഡ് ചെയ്താണ്് സ്ഥലം മാറ്റിയത്. തുടര്‍ന്ന് വന്ന എസ്‌ഐ അജിത്ത്കുമാര്‍ ചുമതലയെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും സ്ഥലമാറ്റം ലഭിച്ചു. മാളയില്‍ വരുന്നതിന് മുമ്പുതന്നെ സ്വന്തം ജില്ലയിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയതാണ് ഇപ്പോള്‍ മാറ്റത്തില്‍ കലാശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക