|    Mar 26 Sun, 2017 4:52 pm
FLASH NEWS

മാള ഗ്രാമപ്പഞ്ചായത്തിലെ രണ്ട് ബയോഗ്യാസ് പ്ലാന്റുകളും പ്രവര്‍ത്തനരഹിതം

Published : 5th October 2016 | Posted By: Abbasali tf

മാള: ഗ്രാമപ്പഞ്ചായത്തിലെ ആധുനിക മത്സ്യമാംസ വില്‍പ്പന കേന്ദ്രത്തിനരികില്‍ സ്ഥാപിച്ച രണ്ട് ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍. രണ്ട് വര്‍ഷം മുമ്പ് നിര്‍മിക്കുകയും മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനരഹിതമായതുമായ ബയോഗ്യാസ് പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തുടരുന്നതിനാല്‍ പ്രദേശം ദുര്‍ഗന്ധം നിറഞ്ഞ് കൊതുകുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. 10 ലക്ഷം രൂപ ചിലവഴിച്ച് രണ്ട്  ബയോഗ്യാസ് പ്ലാന്റുകളാണ് ആധുനിക മത്സ്യമാംസ മാര്‍ക്കറ്റിനരികില്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റില്‍  മാലിന്യം കത്തിച്ചകളയുന്നതിനായാണ് അവസാനം നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള ഗ്യാസ് ഉപയോഗിച്ചിരുന്നത്.ആധുനിക മത്സ്യ  മാംസ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളാണ് ബയോഗ്യാസ് പ്ലാന്റില്‍ ഉപയോഗിച്ചിരുന്നത്.നിശ്ചിത അളവില്‍ കൂടുതല്‍  അവശിഷ്ടം നിക്ഷേപിച്ചതോടെയാണ് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമായത്.പുറത്ത് നിന്നുള്ളവരും മാലിന്യം  ഇവിടെ തള്ളിയതാണ് ബയോഗ്യാസ് പ്ലാന്റിന്റെ  പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മാള ഗ്രാമപ്പഞ്ചായത്തിലെ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് സമീപത്തെ വീടുകളിലേക്ക് വിതരണം ചെയ്യുകയുമായിരുന്നു ലക്ഷ്യം. ഇതിനായി വീടുകളിലേക്ക് പൈപ്പിടുന്ന പ്രക്രിയയും തുടങ്ങിയിരുന്നു. തുടര്‍ന്നുണ്ടായ അനാസ്ഥ മൂലം പദ്ധതി തടസ്സപ്പെടുകയും ബയോഗ്യാസ് പ്ലാന്റ് ഉപയോഗശൂന്യമാവുകയുമായിരുന്നു. തുടര്‍ന്നാണ് വീണ്ടും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മറ്റൊരു ബയോഗ്യാസ് പ്ലാന്റ് കൂടി നിര്‍മിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതയും തികഞ്ഞ അനാസ്ഥയുമാണ് ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ബയോഗ്യാസ് പ്ലാന്റിന്റെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍  താല്‍പര്യം കാണിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. അടിയന്തിരമായി അറ്റകുറ്റ പണി നടത്തി  പ്രവര്‍ത്തന സജ്ജമാക്കാന്‍ പഞ്ചായത്ത്  അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക