|    Feb 21 Tue, 2017 8:32 pm
FLASH NEWS

മാള അന്തര്‍ദേശീയ സ്റ്റേഡിയ നിര്‍മാണം പ്രതിസന്ധിയില്‍

Published : 28th October 2016 | Posted By: SMR

മാള: കെ കരുണാകരന്റെ  സ്മരണക്കായി  മാളയല്‍ നിര്‍മാണം  ആരംഭിച്ച അന്തര്‍ദേശീയ  സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പണി പൂര്‍ത്തിയാക്കുന്നതിനായുള്ള ഫണ്ട് ലഭിക്കാത്തതാണ് നിര്‍മാണം  നിലക്കാന്‍ കാരണം. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ പുല്ല് വച്ചുപിടിപ്പിക്കുന്ന നടപടിയാണ് ഇനി പ്രധാനമായി  നടത്തേണ്ടത്. സ്‌റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ട് യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം  പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനോട് ചേര്‍ന്നുള്ള  ബാഡ്മിന്റണ്‍ ടെന്നീസ് എന്നിവയ്ക്കുള്ള ഇന്റോര്‍ സ്‌റ്റേഡിയവും തുറന്ന് നല്‍കാനായിട്ടില്ല. സ്‌റ്റേഡിയത്തിനകത്ത് കോര്‍ട്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുമായിട്ടില്ല. വൈദ്യുതി കണക്ഷനും ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉദ്ഘാടനം നടത്തി നേതാക്കളുടെ പേരുകള്‍ പേറുന്ന ശിലയും സ്ഥാപിച്ചു. എട്ട് കോടി രൂപയാണ് സ്‌റ്റേഡിയത്തിനായി വയിരുത്തിയത്. മുന്‍ എംഎല്‍എ  ടിഎന്‍ പ്രതാപന്റെ ശ്രമഫലമായിട്ടാണ് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്.  മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍  അനുവദിച്ച ഒരു കോടി രൂപ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മാണത്തിന് അപര്യാപ്തമായതിനാലാണ്  ഫണ്ട്  എട്ട് കോടിയാക്കി ഉയര്‍ത്തിയത്. അന്തര്‍ ദേശീയ നിലവാരമുള്ള ഷട്ടില്‍ ബാഡ്മിന്റല്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഹെല്‍ത്ത് കഌബ്, ഡ്രസിങ് റൂം,അര്‍ധ ഒളിമ്പിക്‌സ് നിലവാരമുള്ള നീന്തല്‍ കുളം, വോളിബോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കൃത്രിമ പുല്ല് പാകിയ മൈതാനം, െ്രെഡനേജ്  സംവിധാനം എന്നിവയടങ്ങിയ സ്‌പോര്‍ട്‌സ് സമുച്ചയമാണ് വിഭാവനം ചെയ്തിരുന്നത്.  അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം യാഥാര്‍ഥ്യമായില്ലെങ്കിലും സര്‍ക്കാര്‍ കണക്കില്‍ പ്രവര്‍ത്തനക്ഷമമായ സ്‌റ്റേഡിയങ്ങളുടെ പട്ടികയില്‍ മാളയുമുണ്ട്. എന്നാല്‍ കായിക മല്‍സരം നടത്താര്‍ ഉതകുന്ന വിധത്തില്‍ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ താരങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ ഉപജില്ല കായിക മല്‍സരങ്ങള്‍ ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂളിലാണ് വര്‍ഷങ്ങളേറെയായി നടക്കുന്നത്. അതിനാല്‍ ഉപജില്ലയിലെ കായിക താരങ്ങളും അധ്യാപകരും ഏറെ ദുരിതം സഹിച്ചാണ് കായിക മല്‍സരങ്ങള്‍ക്കായി ചാലക്കുടിയില്‍ എത്താറ്. ഈ പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഓരോ വര്‍ഷവും ഉയരുന്നത്.ഇതിനിടെ യഹൂദ ശ്മശാനം കൈയേറി സ്‌റ്റേഡിയം നിര്‍മിച്ചതിനെതിരെയുള്ള പ്രതിഷേധവും നിയമനടപടികളും തുടരുന്നുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക