|    Jan 22 Sun, 2017 5:48 pm
FLASH NEWS

മാള്‍ട്ടപ്പനി മാരകം;പാലിലൂടെ മനുഷ്യരിലെത്താം

Published : 11th September 2016 | Posted By: mi.ptk

cow

തൃശൂര്‍: തിരുവിഴാംകുന്ന് വെറ്റിനറി ഫാമിലെ കന്നുകാലികളില്‍ കണ്ടെത്തിയ മാള്‍ട്ടപ്പനി രോഗം കന്നുകാലി കര്‍ഷകരെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. പാലിലൂടെയും കന്നുകാലികളുമായുള്ള ഇടപഴകലിലൂടെയും മനുഷ്യരിലെത്താവുന്ന മാരക രോഗമാണ് മാള്‍ട്ടപ്പനി. 2011ല്‍ മാള്‍ട്ടപ്പനി ബാധിച്ച് ചെറുകിട ഫാം ഉടമയായിരുന്ന മൂവാറ്റുപുഴ സ്വദേശിനി മരിച്ചിരുന്നു. കൂടുതല്‍ കന്നുകാലികളിലേക്കും മനുഷ്യരിലേക്കും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് രോഗം ബാധിച്ച കന്നുകാലികളെ കൊ്‌ന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം, പൊതുജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രോഗമാണെന്നറിഞ്ഞിട്ടും വേണ്ടത്ര ഗൗരവം നല്‍കാത്ത സര്‍വകലാശാലയുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇടവിട്ടുള്ള പനി, സന്ധിവേദന തുടങ്ങിയവയാണ് മനുഷ്യരില്‍ മാള്‍ട്ടപ്പനിയുടെ ലക്ഷണങ്ങള്‍. മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാല്‍, ഇറച്ചി എന്നിവയുടെ ഉപയോഗത്തിലൂടെയും വായുവിലൂടെയും രോഗം പകരാം.

അപൂര്‍വ രോഗം; വെറ്റിനറി സര്‍വകലാശാലയിലെ കന്നുകാലികളെ കൊല്ലാന്‍ തീരുമാനം
തിളപ്പിച്ച പാലും നന്നായി വേവിച്ച ഇറച്ചിയും മാത്രം ഉപയോഗിക്കുക. കന്നുകാലികളുമായി ഇടപഴകുന്നവര്‍ അവയെ കൃത്യമായി നിരീക്ഷിക്കുകയും കുത്തിവെപ്പ് നടത്തുകയും ചെയ്യുക എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക