|    Jan 24 Tue, 2017 6:54 pm
FLASH NEWS

മാളിലെ അക്രമം: രണ്ട്പേര്‍ കൂടി പിടിയില്‍

Published : 8th October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: ഓണക്കാലത്ത് കരുനാഗപ്പളളി ലാലാജി ജങ്ഷനിലെ എച്ച്ആന്റ്   ജെ മാള്‍ എന്ന വ്യാപാര സമുച്ചയത്തില്‍ കടന്നു കയറി സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് കൈതല്ലി ഒടിക്കുകയും സ്ഥാപനത്തില്‍ അക്രമം കാട്ടിയതുമായ കേസിലെ രണ്ട് പ്രതികളെ കൂടി കരുനാഗപ്പള്ളി പോലിസ് അറസ്റ്റു ചെയ്തു. അയണിവേലികുരുങ്ങര .കോഴിക്കോട് മേക്ക് ഷെമീര്‍ മന്‍സിലില്‍ അബ്ദുല്‍സലിം ( 32), അയണിവേലി കളങ്ങര വടക്ക്, തോട്ടുകര പഠിഞ്ഞാറ്റതില്‍ വീട്ടില്‍ സജീബ്(34) എന്നിവരെയാണ് കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. പതിനഞ്ച് പ്രതികകളില്‍ ഒരാളെ നേരൂത്തെ അറസ്റ്റ് ചെയ്തിരുന്ന.ു നാലും ആറു പ്രതികളെയാണ് ഇന്നലെ പോലിസ് അറസ്റ്റു ചെയ്തത്. ഇനി പന്ത്രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍്ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക