|    Feb 21 Wed, 2018 4:22 pm
FLASH NEWS

മാളിയേക്കലില്‍ ഒപി തുടങ്ങണമെന്ന് ആവശ്യം

Published : 23rd January 2017 | Posted By: fsq

 

കാളികാവ്:ചോക്കാട് നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയിലെ പിഎച്ച്‌സിയിലേക്ക് ചികിത്സ തേടി എത്തുന്നത് പഞ്ചായത്തിലെ മറ്റ് പ്രദേശത്തുകാര്‍ക്ക് ഏറെ ക്ലേശകരം. പശ്ചിമ ഘട്ടത്തിന്റെ താഴ് വാരത്ത് പഞ്ചായത്തിന്റെ ഒരറ്റത്താണ് പിഎച്ച്‌സി സ്ഥിതി ചെയ്യുന്നത്.  ആശുപത്രി കഴിഞ്ഞാല്‍ പിന്നെ ഒരു കുടുംബം പോലും താമസക്കാരില്ല. സ്വകാര്യ തോട്ടങ്ങളും വനമേഖലയുമാണ്. ആശുപത്രിയിലേക്ക് വല്ലപ്പോഴും സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് മാത്രമാണ് ഉള്ളത്. ചോക്കാട് അങ്ങാടിയില്‍ നിന്ന് മൂന്ന് കിലോമീറ്ററിലേറെ വരുന്ന നാല്‍പത് സെന്റിലേക്ക് ഓട്ടോ വിളിച്ച് പോകേണ്ട ഗതികേടിലാണ് രോഗികള്‍. ഇത് ചികിത്സാ ചെലവ് കൂടുതലായതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. രോഗികളുടെ സൗകര്യം കണക്കിലെടുത്ത് ഒപി മാസത്തിലൊരിക്കലെങ്കിലും മാളിയേക്കലിലും നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.മാളിയേക്കല്‍ പ്രദേശത്തെ നൂറ് കണക്കിന് പ്രഷര്‍ പ്രമേഹ  രോഗികള്‍ക്ക് ഇപ്പോള്‍  ചോക്കാട് പി എച്ച് സിയില്‍ എത്തിപ്പെടാനുള്ള പ്രയാസം കാരണം ചികിത്സ മുടങ്ങുന്നത് പതിവാണ്.   ഒപി മാസത്തില്‍ ഒരിക്കലെങ്കിലും മാളിയേക്കല്‍ സബ് സെന്ററില്‍ വെച്ച് നടത്തുകയാണെങ്കില്‍ രോഗികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ഗുണകരമാണ്.മാളിയേക്കല്‍ സബ് സെന്ററില്‍ വെച്ച് മാസത്തിലൊരിക്കലെങ്കിലും ചോക്കാട് പിഎച്ച്‌സി യുടെ ഒപി വിഭാഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും ഭീമ ഹരജി നല്‍കി. മുന്‍ പഞ്ചായത്തംഗം കുപ്പനത്ത് അലവിയുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss