|    Jul 22 Sun, 2018 2:35 pm
FLASH NEWS

മാളയില്‍ വിവിധ ആരാധനാലയങ്ങളില്‍ മോഷണം

Published : 20th September 2017 | Posted By: fsq

 

മാളഃ കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ പ്രദേശത്ത് നാലിടങ്ങളില്‍ മോഷണം. വടമ മേരി റോസറി ദേവാലയം, സമീപത്തെ വൈലക്കട വിഷ്ണുമായ സന്നിധി, സെന്റ് സെബാസ്റ്റ്യന്‍സ് കപ്പോള എന്നിവിടങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം അപഹരിച്ചിട്ടുണ്ട്. മാരേക്കാട് മാണിയംകാവ് ക്ഷേത്രത്തിന്റെ കമ്മിറ്റി ഓഫിസ് മുറി തുറന്ന് ഇവിടെയുണ്ടായിരുന്ന മേശയില്‍ നിന്ന് ചില്ലറ പൈസ മോഷ്ടിച്ചിട്ടുണ്ട്. എസ്‌ഐ കെ ഒ പ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേഖലയിലെ വിവിധ ഭാഗങ്ങളിലായി മോഷണം പതിവായിരിക്കയാണ്. ഇതില്‍ ഒന്നിലേയും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പട്ടാപകല്‍ പോലും ബൈക്കില്‍ എത്തി മോഷണവും പിടിച്ചു പറിയും നടന്നിട്ടും ഒന്നിലേയും പ്രതികളെ പിടികൂടാനായിട്ടില്ല. പകലും രാത്രി കാലങ്ങളിലും മുന്‍കാലങ്ങളില്‍ പോലീസ് പലയിടങ്ങളിലായി റോന്ത് ചുറ്റിയിരുന്നതിനാല്‍ ഇവക്കെല്ലാം കുറവുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss