|    Jan 17 Wed, 2018 6:51 pm
FLASH NEWS

മാല മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

തിരുവല്ല: മെത്ത കച്ചവടത്തിനെത്തി കുട്ടിയുടെ മാല പൊട്ടിച്ച മൂന്നംഗ സംഘത്തെ പോലിസ് പിടികൂടി. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരില്‍ വിഷവര്‍ശ്ശേരിക്കര പരവഴിയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (49), പാവുക്കര ചാപ്രയില്‍ പുത്തന്‍വീട്ടില്‍ സി ജെസലിം (30), കാര്‍ത്തികപ്പള്ളി ആറാട്ടുപുഴ കള്ളിക്കടുമുറിയില്‍ പടീറ്റെതില്‍ വീട്ടില്‍ അബ്ദുല്‍ കലാം (40) എന്നിവരാണ് അറസ്റ്റിലായത്. കടപ്രയില്‍ ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. ഒമ്‌നി വാനില്‍ മെത്തയുമായി വീടുകളില്‍ വില്‍പനയ്‌ക്കെത്തിയ സംഘം കടപ്രയിലെ ഒരു വീട്ടിലെത്തിയപ്പോള്‍ ഒന്നര വയസ്സുള്ള കുട്ടി, മുത്തശ്ശിക്കൊപ്പം വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടിക്ക് ബിസ്‌ക്കറ്റ് എടുക്കാന്‍ മുത്തശ്ശി അകത്തേക്ക് പോയ തക്കത്തിന് കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. സംഘം തിരികെ പോകവുന്നതിനിടെ റോഡിലൂടെ വന്ന പെണ്‍കുട്ടി ഇവരുടെ പക്കല്‍ മാല കണ്ടതോടെ റോഡരുകിലെ പുല്ലിനിടയില്‍ സംഘം മാല ഉപേക്ഷിച്ച് പോയി. കുഞ്ഞിന്റെ മാല കാണാതായതോടെ മുത്തശ്ശിയുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day