|    Feb 22 Thu, 2018 12:56 am
FLASH NEWS

മാല മോഷണം: നാടോടി സ്ത്രീകള്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

കരുനാഗപ്പള്ളി:കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ നിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശിനികളായ രണ്ടുസ്ത്രീകളെ പിടികൂടി. വവ്വാക്കാവ് സ്വദേശിനി ആസിക്കുട്ടിയുടെ ഒരു പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ആസിക്കുട്ടി ബസ്സില്‍ കയറാനൊരുങ്ങുന്നതിനിടയില്‍ ഇരുവശങ്ങളിലൂടെ വന്ന് മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിച്ചെടുത്ത യുവതികള്‍ ഓടി സ്റ്റാന്‍ഡില്‍ കിടന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ കയറുകയായിരുന്നു. ഇത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം. തമിഴ്‌നാട് തൂത്തുക്കുടി റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന മാരിയമ്മ (48)  മാസാണി (29) എന്നിവരെയാണ് കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss