|    Mar 25 Sat, 2017 3:30 am
FLASH NEWS

മാല മോഷണം: താമരശ്ശേരി സ്വദേശി കസ്റ്റഡിയില്‍

Published : 29th July 2016 | Posted By: SMR

മാഹി: മാഹിയിലും സമീപ പ്രദേശങ്ങളിലും മാല മോഷണം നടത്തിയ കേസില്‍ താമരശ്ശേരി തച്ചംപൊയില്‍ കാരപ്പൊയില്‍ വീട്ടിലെ മുഹമ്മദ് നിസാറി(26)നെ കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ നിന്നു മാഹി പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം മാഹി ജനറല്‍ ആശുപത്രിക്ക് സമീപം ഭര്‍ത്താവിനോടൊപ്പം ഡോക്ടറെ കാണിച്ച് വരികയായിരുന്ന ചൂടിക്കോടയിലെ സ്ത്രീയുടെ മാലകവര്‍ന്നതും പള്ളൂര്‍ പുത്തനമ്പലം ക്ഷേത്ര പരിസരത്ത് നിന്നു കാല്‍നടയായി പോവുകയായിരുന്ന സ്ത്രീയുടെ മാലകവര്‍ന്ന കേസിലും പ്രതിയാണ് നിസാര്‍. മാഹിയില്‍ നിന്ന് 16 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയാണ് ഇയാള്‍ മാലകവര്‍ന്നത്. കൂത്തുപറമ്പിന് സമീപം കാല്‍നടയാത്രക്കാരിയായ സ്ത്രീയുടെ മാല കവരുന്നതിനിടയിലാണ് ഇയാള്‍ കൂത്തുപറമ്പ് പോലിസിന്റെ പിടിയിലായത്. മാഹി എസ്‌ഐ വിപിന്‍ കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ സരോഷ്, പ്രസാദ് നേതൃത്വത്തിലാണ് ഇന്നലെ വൈകീട്ട് ചോദ്യം ചെയ്തത്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക