|    Jun 19 Tue, 2018 8:08 pm
FLASH NEWS

മാല മോഷണം: തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍

Published : 5th October 2017 | Posted By: fsq

 

കൊട്ടാരക്കര : കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ പള്ളിയില്‍  പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്ന തമിഴ് നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലിസ്  അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ മേലെ പാളയംസ്വദേശികളായ ഗാന്ധിമതി (38),തുളസി (32)എന്നിവരാണ്അറസ്റ്റിലായത്. കൊട്ടാരക്കരനീലേശ്വരം മുക്കോണിമുക്ക് കുന്നുവിള ജിമ്മി ഭവനില്‍ പൊന്നമ്മ ജോണ്‍സണ്‍ന്റെ നാലു പവന്റെ മാലയും കൊട്ടാരക്കര റോയല്‍ നഗര്‍ അമ്പലത്തില്‍ ഹൗസില്‍ മേരിക്കുട്ടി തോമസിന്റെ മൂന്നു പവന്റെ മാലയുമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടുകൂടി ഗാന്ധിമതിയും തുളസിയും പൊട്ടിച്ചെടുത്ത് കടന്നത്. സമാന രീതിയിലുള്ള കുറ്റ കൃത്യങ്ങള്‍ പ്രതികള്‍ മുമ്പും നടത്തിയിട്ടുള്ളതായുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സി ഐ സുനില്‍, എസ് ഐ മനോജ്,  എഎസ്‌ഐമാരായ അരുണ്‍,  വിജയന്‍ പിള്ള,  അനില്‍ കുമാര്‍  ഡബ്ല്യൂസിപിഓമാരായ  സീമ, ഹസ്‌ന എന്നിവര്‍ ചേര്‍ന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss