|    Jan 20 Fri, 2017 3:06 am
FLASH NEWS

മാല പൊട്ടിക്കല്‍: പിടിയിലായ പ ീച്ചി സ്വദേശി 50ലധികം മോഷണക്കേസുകളില്‍ പ്രതി

Published : 3rd August 2016 | Posted By: SMR

മരട്: തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് 50ലധികം മാലമോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതി അറസ്റ്റില്‍.
കഴിഞ്ഞദിവസം എറണാകുളത്ത് കണ്ണാടിക്കാട് വച്ച് ബൈക്കിലെത്തി മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് കിണറ്റില്‍ ചാടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മരട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ ചുവന്നമണ്ണ് ഉറവുംപാടം നെല്ലിക്കല്‍ വീട്ടില്‍ ജിന്‍സ് എന്നു വിളിക്കുന്ന ജിന്‍സണെ(36)യാണു മരട് പോലിസ് അറസ്റ്റ് ചെയ്തത്. 2001 മുതല്‍ തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് 50ലധികം മാലമോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ പ്രതി കണ്ണാടിക്കാട് ഭാഗത്തുവച്ചു ശകുന്തളയെന്ന സ്ത്രീയുടെ രണ്ടരപ്പവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളയാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലാവുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് ബൈക്ക് വാടകയ്‌ക്കെടുത്തും മാല മോഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ കിട്ടുന്ന പണം ബൈക്കിന്റെ വാടകയ്ക്കും മദ്യപാനത്തിനും സുഹൃത്തുക്കളുമൊന്നിച്ചു വിനോദയാത്ര പോവുന്നതിനും ആഡംബരജീവിതം നയിക്കുന്നതിനും ഉപയോഗിച്ചുവരികയായിരുന്നു. 2003ല്‍ തൃശൂരില്‍ സമാനമായ കുറ്റത്തിന് അറസ്റ്റിലായ പ്രതി ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു. പ്രതി ബൈക്കില്‍ തൃശൂരിലെ വീട്ടില്‍നിന്നു പുറപ്പെട്ടു ഹൈവേയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഡൂപ്ലിക്കേറ്റ് നമ്പര്‍ പതിപ്പിച്ചായിരുന്നു മോഷണം. ഈ പണമുപയോഗിച്ചു നിരവധി വാഹനങ്ങളും പ്രതി സ്വന്തമാക്കിയിരുന്നു. അറസ്റ്റ് വാര്‍ത്തയറിഞ്ഞ് നിരവധി സ്ത്രീകള്‍ പരാതികളുമായി എത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക