|    Oct 21 Sat, 2017 6:59 am
FLASH NEWS

മാല കവര്‍ന്ന നാടോടിസ്ത്രീയെ പോലിസില്‍ ഏല്‍പിച്ചു

Published : 7th October 2016 | Posted By: Abbasali tf

മണ്ണഞ്ചേരി: സ്വകാര്യബസ്സില്‍ മാതാവിനോടൊപ്പം യാത്രചെയ്ത കുട്ടിയുടെ മാല അപഹരിച്ച നാടോടി സ്ത്രീയെ യാത്രക്കാര്‍ പിടികൂടി പോലി സില്‍ ഏല്‍പിച്ചു. കുട്ടിയുടെ മാതാവിന് പരാതിയില്ല എന്ന കാരണത്താല്‍ നാടോടി സ്ത്രീയെ താക്കീത് ചെയ്ത് വിട്ടയച്ചു. കഞ്ഞിപ്പാടത്ത് നിന്നു മണ്ണഞ്ചേരിയിലേയ്ക്ക് വന്ന ഇഷാന്‍ ബസ്സില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. തയ്യല്‍തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു കലവൂര്‍ സ്വദേശിനിയായ വീട്ടമ്മ. ഇവരുടെ മടിയിലിരുന്ന മൂന്നുവയസ്സുകാരിയുടെ കഴുത്തില്‍ കിടന്ന മാലയാണ് നാടോടി സ്ത്രീ കൈവശപ്പെടുത്തിയത്.ഇത് ബസിലുണ്ടായിരുന്ന മണ്ണഞ്ചേരി പനയ്ക്കല്‍ പുത്തന്‍ പറമ്പില്‍ മിനിയാണ് കണ്ടത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാടോടി സ്ത്രീ ഗുരുപുരം സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടി. ഇവരെ പിന്തുടര്‍ന്ന സഹയാത്രികര്‍ നാടോടി  പിടികൂടി ഓട്ടോറിക്ഷായില്‍ മണ്ണഞ്ചേരി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക