|    Jul 24 Mon, 2017 10:27 pm
FLASH NEWS

മാല കവര്‍ന്ന കേസില്‍ യുവാക്കള്‍ പിടിയില്‍

Published : 7th October 2016 | Posted By: Abbasali tf

മണ്ണഞ്ചേരി: സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോയ യുവതിയുടെ എട്ടരപ്പവന്റെ  മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസില്‍ രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ അമ്പാടി വീട്ടില്‍ പ്രദീപ്(ഉണ്ണി-33), ഇടതുകണ്ടത്തില്‍ പുത്തന്‍വീട്ടില്‍ രഞ്ജു(21)എന്നിവരെയാണ് മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി 13ാം വാര്‍ഡില്‍ പൊന്നിട്ടുശ്ശേരി രജിയുടെ ഭാര്യ ഗ്രീഷ്മ(29)യുടെ മാലയാണ് ഇവര്‍ കവര്‍ന്നത്.കളിത്തട്ട്-കണ്ണര്‍കാട് റോഡില്‍ പനച്ചുവട് ഷാപ്പിന് സമീപം ജൂണ്‍ 10ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. എസ് എല്‍ പുരം ധനലക്ഷ്മി ബാങ്കില്‍ നിന്നു തിരികെ വീട്ടിലേയ്ക്ക് പോവുമ്പോള്‍ റോഡരികില്‍ നിന്ന യുവാക്കള്‍ ബൈക്ക് കുറുകെയിട്ട ശേഷം പിന്നില്‍ ഹെല്‍മറ്റ് ധരിക്കാതെയിരുന്നയാള്‍ ഗ്രീഷ്മയുടെ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു.  തിരുവനന്തപുരത്ത് ഒരു കേസില്‍ സബ്ജയിലില്‍ കഴിയുകയായിരുന്ന പ്രതികളെ മാരാരിക്കുളം പൊലീസ് തിരിച്ചറിഞ്ഞാണ് കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വെള്ളിയാഴ്ച ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക