|    Oct 16 Tue, 2018 8:56 am
FLASH NEWS

മാലൂര്‍ പോലിസ് ജീപ്പില്‍ ഇനി രഹസ്യകാമറകള്‍

Published : 22nd September 2017 | Posted By: fsq

 

ഉരുവച്ചാല്‍: നിയമലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂര്‍ പോലിസ് ജീപ്പില്‍ രഹസ്യ നിരീക്ഷണ കാമറകള്‍ ഘടിപ്പിച്ചു. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തുപ്പോള്‍ പലപ്പോഴും പോലിസിന്റെ ശ്രദ്ധയില്‍പ്പെടുന്നത് വിരളമാണ്. പോലിസ് വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച കാമറ വാഹനത്തില്‍നിന്നു തന്നെ നിരീക്ഷിക്കും. ഇതോടെ ചെറിയ നിയമലംഘനം പോലും കാമറ കണ്ണുകളില്‍ പതിയും. സംഘര്‍ഷസ്ഥലത്തെ ആളുകളെ തിരിച്ചറിയാനും ഗതാഗത നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാനുമാണ് കാമറ ഘടിപ്പിച്ചത്. ഇതിനായി മാലൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ടി കെ ഷിജുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലെ സേനാംഗങ്ങള്‍ തന്നെ പരിവെടുത്ത് 19,000 രൂപ മുടക്കിയാണ് കാമറകള്‍ വാങ്ങി. സമീപത്തെ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെ ജീപ്പിലും മട്ടന്നൂര്‍ പോലിസ് ജീപ്പിലും ഒരുമാസം മുമ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. ഉരുവച്ചാല്‍, ശിവപുരം മേഖലയില്‍ കുട്ടി ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും ബൈക്കുകള്‍ ഓടിക്കുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടമാവുംവിധം വാഹനം ഓടിക്കുന്നവരെയും പോലിസ് കാമറയിലൂടെ നിരീക്ഷിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss