|    Oct 19 Thu, 2017 2:45 pm
FLASH NEWS

മാലൂരില്‍ സ്‌കൂള്‍ കോംപൗണ്ടിലെ കൂറ്റന്‍ മരം കടപുഴകി

Published : 15th July 2017 | Posted By: fsq

 

ഉരുവച്ചാല്‍: കനത്ത മഴയില്‍ സ്‌കൂള്‍ കോംപൗണ്ടിലെ കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു വന്‍ നാശനഷ്ടം. മാലൂര്‍ പനമ്പറ്റ ന്യു യുപി സ്‌കൂള്‍ ഗ്രൗണ്ടിലെ കൂറ്റന്‍ മരമാണ് ഇന്നലെ രാവിലെ എട്ടോടെ കടപുഴകിയത്.മരം മാലൂര്‍ പേരാവൂര്‍ റോഡിന് കുറുകെ വീണതിനാല്‍ 4 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബസ് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡില്‍ മരം വീഴുമ്പോള്‍ വാഹനങ്ങള്‍ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി. മദ്്‌റസ വിട്ട് വിദ്യാര്‍ഥികള്‍ നടന്നുപോവുന്ന വഴിക്കാണ് മരം കടപുഴകിയത്.എന്നാല്‍ ഇന്നലെ വെള്ളിയാഴ്ചയതിനാലാല്‍ മദ്്‌റസയ്ക്കു അവധിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.ആറോളം വൈദ്യുതി തൂണും സ്‌കൂളിന്റെ എട്ടു മീറ്ററോളം നീളത്തിലുള്ള ചുറ്റുമതിലും തകര്‍ന്നു. മട്ടന്നൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും മാലൂര്‍ പോലിസും നാട്ടുകാരും ചേര്‍ന്നു മരം മുറിച്ചുമാറ്റിയാണ് ഉച്ചയ്ക്കു 12 ഓടെ ഗതാഗതം പുനസ്ഥാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക