|    Jul 23 Sun, 2017 2:14 am
FLASH NEWS

മാലിപ്പുറം വളപ്പ് മാര്‍ക്കറ്റില്‍കോഴിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍

Published : 7th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ ഞാറക്കല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാലിപ്പുറം വളപ്പ് മാര്‍ക്കറ്റില്‍ ഇറച്ചിക്കോഴി കച്ചവടം നടത്തുന്ന മാലിപ്പുറം കളരിക്കല്‍ ബിബീഷ്(30)ആണ് അറസ്റ്റിലായത്. കോഴിവേസ്റ്റ്, തൂവല്‍ കളയുന്ന മെഷ്യന്‍, കോഴിക്കടയിലെ വെള്ളം പോവുന്ന അഴുക്ക്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കഞ്ചാവു പൊതികളാണ് എക്‌സൈസുകാര്‍ കണ്ടെത്തിയത്. ഞാറക്കല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍, അഡീഷണല്‍ എസ്‌ഐ കെ ആര്‍ സെബാസ്റ്റ്യന്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇവിടെ കഞ്ചാവ് വില്‍പ്പനയുള്ള വിവരം അറിഞ്ഞ എക്‌സൈസ് കുറച്ചു നാളുകളായി  നീരീക്ഷണം നടത്തി വരികയായിരുന്നു. രാത്രിയും പകലും ആളുകള്‍ തമ്പടിക്കു—ന്നതായ രഹസ്യ വിവരം ലഭിച്ചതോടെയായിരുന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക