|    Oct 21 Sat, 2017 10:40 am

മാലിന്യ സംസ്‌കരണ യാര്‍ഡില്‍ തീപിടിച്ചു

Published : 28th February 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: നഗരസഭയുടെ കീഴില്‍ പന്നിയംകുര്‍ശ്ശി റോഡിലുള്ള മാലിന്യ സംസ്‌കരണ യാര്‍ഡിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തം ഉണ്ടായത്. ചെര്‍പ്പുളശ്ശേരി ടൗണിലേയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നശിപ്പിക്കുന്ന തൊഴിലാളികളില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് കരുതുന്നത്.
രണ്ടരയോടെ ഷൊര്‍ണൂരില്‍ നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമനസേന എത്തി വൈകീട്ട് 3 ഓടെ തീ ഏറെക്കുറെ കെടുത്തി ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ മടങ്ങി. 6ന് ശേഷം ഈ ഭാഗത്ത് നിന്ന് പുകയും തീയും ഉയര്‍ന്നതിനെ തുടര്‍ന്ന് വൈകീട്ട് 7 ഓടെ വീണ്ടും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
തീപിടുത്തം കാരണം ചെര്‍പ്പുളശ്ശേരി ടൗണിലും പന്നിയംകുര്‍ശ്ശി റോഡിലും പുക പടര്‍ന്ന് കിടക്കുകയാണ്. സംസ്‌കരണ യാര്‍ഡിനോട് ചേര്‍ന്ന് പന്നിയംകുര്‍ശ്ശി റോഡില്‍ ഏറെ വൈകിട്ടും പുക കാരണം വാഹനങ്ങള്‍ക്കും മറ്റും യാത്രചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക