|    Dec 14 Fri, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാലിന്യ സംസ്‌കരണ പദ്ധതി: കേരളത്തിന് മാതൃകയായി ഹരിയാലി

Published : 2nd December 2018 | Posted By: kasim kzm

വടകര: കോഴിക്കോട് ജില്ലയിലെ വടകര നഗരസഭാ മാലിന്യസംസ്‌കരണ പദ്ധതിയില്‍ സംസ്ഥാനത്ത് തന്നെ മാതൃകയാവുന്നു. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റീ സൈക്കിള്‍ ചെയ്യുന്ന പ്രക്രിയയിലൂടെ ഏറെ അംഗീകാരങ്ങള്‍ നേടിയ വടകര നഗരസഭ ഹരിയാലി ഇനി മുതല്‍ ഹരിതസഹായ സ്ഥാപനമായി മാറും. ഇതിന് ഹരിത കേരള മിഷന്റെ അംഗീകാരം കഴിഞ്ഞദിവസം ലഭിച്ചതായി നഗരസഭാ സെക്രട്ടറി കെ യു ബിനി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ഹരിതസഹായ സ്ഥാപനമായി തിരഞ്ഞെടുക്കുന്നത്. മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കുന്നതിന് കുടുംബശ്രീയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 53 പേരുടെ സംഘമാണ് ഹരിതകര്‍മസേന ഹരിയാലിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് തരംതിരിച്ച് റീ സൈക്ലിങിനായി അയക്കുകയാണ്. മാലിന്യ സംസ്‌കരണ രംഗത്ത് വൈദഗ്ധ്യവും പ്രായോഗിക പരിജ്ഞാനമുള്ളവരുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
ഹരിതസഹായ സ്ഥാപനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര നഗരസഭാ കൗണ്‍സില്‍ സംസ്ഥാന ഹരിതകേരള മിഷന് അപേക്ഷ നല്‍കിയിരുന്നു. മാലിന്യം ശേഖരിച്ച് സമ്പത്താക്കി മാറ്റുന്ന രീതിയിലുള്ള ഗ്രീന്‍സിറ്റി ക്ലീന്‍ സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതി 2018 ജനുവരി ഒന്ന് മുതലാണ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ മാലിന്യസംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നഗരസഭയ്ക്ക് കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, നബാര്‍ഡ് പലതുള്ളി, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss