|    Jan 19 Thu, 2017 12:20 pm
FLASH NEWS

മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് എതിരേ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published : 28th August 2016 | Posted By: SMR

പാലക്കാട്: മലമ്പുഴ ഡാമിന് 1000 മീറ്റര്‍ ചുറ്റളവില്‍ മാലിന്യനിക്ഷേപം പാടില്ലെന്ന നിയമമാണ് മലമ്പുഴയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍. മലമ്പുഴയിലെ ഇമേജ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെയും കഞ്ചിക്കോട്ടെ ഇരുമ്പുരുക്കു ഫാക്ടറിയായാ പാരഗണ്‍ സ്റ്റീല്‍സിനതിരെയും നടപടിയാവശ്യപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പുതുശ്ശേരില്‍ നിന്നാരംഭിച്ച കലക്‌ട്രേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജോയികൈതാരത്ത്  ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആശുപത്രികളിലെ മാലിന്യങ്ങള്‍ സംഭരിച്ച് പാലക്കാട് ജില്ലക്ക് മാറാരോഗങ്ങള്‍ സമ്മാനിക്കുകയാണെന്നും, കഴിഞ്ഞ മാസം 19ന് പുതുശ്ശേരി പഞ്ചായത്തിന്‌നോട്ടീസ് നല്‍കിയിട്ടും അവര്‍ നടപടിയെടുത്തിട്ടില്ലെന്നും ശോഭ പറഞ്ഞു.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ആരംഭിച്ച കലക്‌ട്രേറ്റ് മാര്‍ച്ച് സത്രപ്പടി, സ്റ്റേഡിയം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നടത്തിയ വിശദീകരണത്തിനുശേഷം കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രീകരിച്ചു. തുടര്‍ന്ന് രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ രക്ഷാധികാരിയായി രൂപീകരിച്ച സേവ് എര്‍ത്ത് ആന്റ് ലൈഫ് ഫൗണ്ടേഷന്‍ എന്ന പരിസ്ഥിതി സമര സമിതി രൂപീകരിച്ചാണ് ഇന്ന് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയത്. ചെയര്‍മാന്‍ എസ് പി അച്യുതാനന്ദന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ എംബാലമുരളി, എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍, സതീഷ്‌മേനോന്‍, കിണീവല്ലൂര്‍ ശശിധരന്‍, മോഹന്‍ദാസ്, മാരിയപ്പന്‍  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക