|    Feb 19 Sun, 2017 5:47 pm
FLASH NEWS

മാലിന്യ സംസ്‌കരണത്തിന് ‘ജീവനം’; പ്രത്യേക അയല്‍സഭകള്‍ക്ക് തുടക്കം

Published : 7th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മാലിന്യ സംസ്‌ക്കരണത്തിനും പുതിയ ശുചിത്വ സംസ്‌ക്കാരത്തിനും വേണ്ടി പെരിന്തല്‍മണ്ണ നഗരസഭ നടപ്പിലാക്കുന്ന ജീവനം പദ്ധതി ജനങ്ങള്‍ക്കു മുമ്പില്‍ വിശദീകരിക്കുന്നതിനും അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി നഗരസഭാ അധ്യക്ഷന്‍ എം മുഹമ്മദ് സലീം നേരിട്ട് പങ്കെടുക്കുന്ന ജനസാന്ത്വന അയല്‍സഭകള്‍ക്കു തുടക്കമായി. ഇന്നലെ മുതല്‍ 23 വരെ 14 ദിവസങ്ങളിലായി 83 കേന്ദ്രങ്ങളിലായി നടക്കുന്ന അയല്‍സഭകളുടെ ഉദ്ഘാടനം പാതായ്ക്കര യുപി സ്‌കൂളില്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു.
ജാഥാ പതാക നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീമിന് നാലകത്ത് സൂപ്പി കൈമാറി. നഗരസഭ നടപ്പാക്കുന്ന ജാഗ്രതാ പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭ പുറത്തിറക്കുന്ന ജീവനം കൈപ്പുസ്തകത്തിന്റെ പ്രകാശനം കൗണ്‍സിലര്‍ കിഴിശ്ശേരി ബാപ്പുവിന് നല്‍കിയും മുന്‍ എംഎല്‍എ. വി ശശികുമാര്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍,നഗരസഭാ സെക്രട്ടറി കെ പ്രമോദ്, സിപിഎം ഏരിയാ സെക്രട്ടറി വി രമേശന്‍, കെ പി സന്തോഷ്,പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ,പി ടി ശോഭന,ടി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍ കെ സി മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ചു.താമരത്ത് കോളനി, പാലക്കല്‍ കോളനി, വള്ളിക്കാട്ടുപറമ്പ്,ഉദു വല്ലിപ്പറമ്പ്,കിഴിശ്ശേരി ഹംസയുടെ വീട് എന്നീ സ്ഥലങ്ങളില്‍ അയല്‍സഭകള്‍ നടന്നു.വിവിധ കേന്ദ്രങ്ങളില്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം വിവിധ കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക