|    Sep 23 Sun, 2018 4:43 pm
FLASH NEWS

മാലിന്യ സംസ്‌കരണത്തിന് പദ്ധതികളില്ല

Published : 29th August 2018 | Posted By: kasim kzm

മഞ്ചേരി: ശക്തമായ മഴയ്ക്ക് അറുതിയായെങ്കിലും മഞ്ചേരി നഗരത്തിലെ ഓടകള്‍ നിറഞ്ഞു കിടക്കുന്നത് ജനാരോഗ്യത്തിനു വെല്ലുവിളിയാവുന്നു. മലിനജല സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികളില്ലാത്ത നഗരത്തില്‍ നിരത്തുകളില്‍ മാലിന്യവും മഴവെള്ളവും പരന്നൊഴുകുകയാണ്.
കാല്‍നടയാത്രക്കാര്‍ക്കും മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളടക്കമുള്ളവര്‍ക്കും വ്യാപാരികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിഷയത്തില്‍ നഗരസഭ തുടരുന്ന അലംഭാവം പ്രതിഷേധത്തിനിടയാക്കുന്നു. നഗരമധ്യത്തിലെ ഓടകള്‍ നിറഞ്ഞ് മലിനജലം റോഡില്‍ പരന്നൊഴുകുന്ന നിലയാണ്.
മലപ്പുറം റോഡില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമാണ് പ്രശ്‌നം രൂക്ഷം. കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വഴികളില്‍ വന്‍തോതിലാണ് മലിനജലം പരന്നൊഴുകുന്നത്. ഇത് പ്രദേശത്ത് ദുര്‍ഗന്ധത്തിനും ഇടയാക്കുന്നു.
മലിനജലം ഒഴുകിപോവാത്തതിനാല്‍ നിറഞ്ഞ ഓടയില്‍ നിന്നു മാലിന്യം സ്ലാബുകള്‍ക്കിടയിലൂടെ പുറത്തു പരന്നൊഴുകുകയാണ്. സമീപത്തെ വ്യാപാരികളും സ്ഥാപനങ്ങളിലെത്തുന്ന ഗുണഭോക്താക്കളും ഇതിനിരകളാണ്. എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ ജനാരോഗ്യത്തിനു വെല്ലുവിളി തീര്‍ക്കുമ്പോഴാണ് ഈ അനാസ്ഥ.
നഗരസഭാധികൃതര്‍ക്കും മരാമത്തു വകുപ്പിനും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടികളില്ലെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. മലിനജല സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികളേതുമില്ലാത്ത നഗരസഭയില്‍ ജനവാസകേന്ദ്രങ്ങളിലേക്കാണ് ഓടകളിലെ മാലിന്യം ഒഴുകുന്നത്. മഴയിലും വെള്ളക്കെട്ടിലും ഓടകള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവര്‍ തുടരുന്നത്.
മാലിന്യം ഒഴുകിയെത്തുന്ന സ്ഥലത്ത് വീട്ടമ്മ പനിബാധിച്ചു മരിച്ചതു പോലും രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കു വഴി തുറന്നതിലുപരി പ്രശ്‌ന പരിഹാരം വൈകുന്നതില്‍ ജനകീയ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുകയാണു നഗരത്തില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss