|    Jul 20 Fri, 2018 6:06 pm
FLASH NEWS

മാലിന്യ സംസ്‌കരണം പാഠ്യപദ്ധതിയുടെ ഭാഗമായി മാറണം: ഡോ. ബിജു

Published : 23rd September 2017 | Posted By: fsq

 

പത്തനംതിട്ട: മാലിന്യം സംസ്‌കരിക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതും പാഠ്യപദ്ധതിയുടെ ഭാഗമായി മാറണമെന്ന് സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ്ബിന്റെ പച്ചപ്പിന് ഒരു കൈയ്യൊപ്പ്’മാലിന്യ നിര്‍മാര്‍ജന ബോധവല്‍ക്കരണ പരിപാടിയുടെ സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിനാണ് പദ്ധതിയില്‍ ഒന്നാംസ്ഥാനം. നമ്മുടെ ലോകം സുന്ദരമാക്കുന്നത് മാലിന്യങ്ങള്‍ പെറുക്കിയെടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരാണ്. അവരുടെ ജോലി എളുപ്പമാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മാലിന്യങ്ങള്‍ വലിച്ചെറിയില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ അത്രയും എളുപ്പമായെന്നും ബിജു പറഞ്ഞു. പേരറിയാത്തവര്‍ എന്ന ചിത്രം ചിത്രീകരിക്കുമ്പോള്‍ തിരുനെല്‍വേലിയിലെ മാലിന്യ സംസ്‌കരണ യൂനിറ്റില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ബിജു പങ്കുവച്ചു. പുഴയും മഴയും തന്റെ തലമുറയ്ക്ക് സുലഭമായിരുന്നുവെന്നും എന്നാല്‍, അതൊക്കെ അദ്ഭുതങ്ങളായ തലമുറയാണ് വളര്‍വന്നുവരുന്നതെന്നും മാലിന്യം ശേഖരിക്കുക വഴി പരിസ്ഥിതിയോട് വലിയൊരു നന്മയാണ് ചെയ്യുന്നതെന്നും ബിജു പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും അവയില്‍ നിന്നു വരുമാനം കണ്ടെത്താനും വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതായിരുന്നു പച്ചപ്പിന് ഒരു കൈയ്യൊപ്പ്’പദ്ധതി. വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശാസ്ത്രീയമായി ശേഖരിക്കുകയായിരുന്നു മാര്‍ത്തോമ്മാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചെയ്തത്. പദ്ധതിയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ ശേഖരിച്ച മാലിന്യം പിന്നീട് ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് ഏറ്റെടുത്തു. പല സ്‌കൂളുകളും മാലിന്യം ശേഖരിച്ച് വില്‍പന നടത്തുന്ന പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് സിഇഒ എം ക്രിസ്റ്റഫര്‍, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ജോസ് പോള്‍, പ്രധാനാധ്യാപിക ഷീബ എ തടിയില്‍, പ്രസ് ക്ലബ്ബ് ഖജാഞ്ചി എസ് ഷാജഹാന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അരുണ്‍ എഴുത്തച്ഛന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss