|    Oct 20 Fri, 2017 1:54 am

മാലിന്യ സംസ്‌കരണം: ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരേ സിപിഐ

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന് പണം ഈടാക്കാനുള്ള തീരുമാനം നഗരസഭ പുനപരിശോധിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജിആര്‍ അനില്‍. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ മറവില്‍ ജനങ്ങളില്‍ കടുത്ത അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ആദ്യഘട്ടത്തില്‍ 38 വാര്‍ഡുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി പിന്നീട് നഗരത്തിലെ എല്ലാ വാര്‍ഡുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ നഗരത്തിലെ എല്ലാ വീടുകളും മാലിന്യ നിര്‍മാര്‍ജനത്തിന് പണം നല്‍കേണ്ടിവരും. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോര്‍പറേഷന്‍ മേയര്‍ ചെയര്‍മാനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ആ സമിതി ജനങ്ങളില്‍ നിന്നും പ്രത്യേകമായ രസീത് നല്‍കി പണം ഈടാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. കോര്‍പറേഷനല്ലാതെ മറ്റൊരു ഏജന്‍സിക്ക് ജനങ്ങളില്‍ നിന്നും പണം ഈടാക്കാന്‍ അവസരം നല്‍കുന്നത് അംഗീകരിക്കാനാകില്ല. ഈ വിഷയം സംബന്ധിച്ച് വേണ്ടവിധത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. ഇതു സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക