മാലിന്യ വാഹിനിയായി മണ്ണഞ്ചേരി അങ്ങാടിത്തോട്
Published : 26th May 2016 | Posted By: SMR
മണ്ണഞ്ചേരി: നൂറു കണക്കിന് പേര് ആശ്രയിച്ചിരുന്ന മണ്ണഞ്ചേരി അങ്ങാടിത്തോട് മാലിന്യ വാഹിനിയായി. മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധംവമിക്കുന്ന കറുത്തവെള്ളമാണ് ഇപ്പോള്‍ തോട്ടിലുള്ളത്. ഇവിടുത്തെ ചെറുതോടുകളുടെയുംഅവസ്ഥ ഇതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കുന്നു കൂടി തോടുകളുടെ ഒഴുക്കുനിലച്ച നിലയിലാണ്.
ഒരു കാലത്ത് മണ്ണഞ്ചേരി വള്ളക്കടവിലേക്ക് കൊപ്രായുംപലചരക്കു സാധനങ്ങളും വള്ളങ്ങളിലുംമറ്റും എത്തിയിരുന്നത് ഈ അങ്ങാടി തോടിലൂടെയായിരുന്നു.വള്ളക്കടവ് പേരില്‍ മാത്രമായത്തോടെ ഇത് വഴിയുള്ള ചരക്കു ഗതാഗതവും നിലച്ചു.ഇതോടെയാണ് തോടിന്റെ അവസ്ഥ പരിതാപകരമാകുന്നത്.ഇപ്പോള്‍ പുല്ലുമായി എത്തുന്ന വള്ളങ്ങള്‍ മാത്രമാണ് ഈ തോട്ടിലൂടെ സഞ്ചരിക്കുന്നത്.വേമ്പനാട് കായലില്‍ ചെന്നെത്തുന്ന തോട് പ്രദേശവാസികളുടെ ഏറ്റവും വലിയ ജല സ്രോതസ്സയിരുന്നു.കുളിക്കാനും അലക്കാനും പ്രാര്‍ത്ഥനാലയങ്ങളില്‍ അംഗ ശുദ്ധി ചെയ്യാനുമൊക്കെ ഈ തോട്ടിലെ വെള്ളമായിരുന്നു പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ തോടിന്റെസ്ഥിതി വളരെ ദയനീയമാണ്.മാലിന്യങ്ങളുംമറ്റും നിക്ഷേപിക്കുന്ന കേന്ദ്രമായി അങ്ങാടി തോട് മാറിയിരിക്കുന്നു.
കരിങ്കല്ലു കെട്ടി സംരക്ഷിക്കാത്തതിനാല്‍ തോടിന്റെകരയുടെ പല ഭാഗവുംഇടിഞ്ഞ നിലയിലാണ്.അധികൃതര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അങ്ങാടി തോടും വള്ളക്കടവ് പോലെ ചരിത്രമാകും.തോട് വൃത്തിയാക്കി,ആഴം കൂട്ടി പുനരുദ്ധരിച്ചാല്‍ മാത്രമേ അങ്ങാടി തോടിനെ രക്ഷിക്കാനാകൂ.അതു വഴി തോടിനെ ടൂറിസം മേഖലക്കും പ്രയോജനപ്പെടുത്താം.അധികാരികള്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.