|    Oct 22 Sun, 2017 5:41 pm
FLASH NEWS

മാലിന്യ വാഹിനിയായി കട്ടപ്പനയാര്‍

Published : 26th September 2016 | Posted By: SMR

കട്ടപ്പന: നഗരത്തിലെ മാലിന്യങ്ങള്‍ വഹിച്ചു കൊണ്ടുള്ള കട്ടപ്പനയാറിന്റെ ഒഴുക്ക് പുഴയെ നാശത്തിലേക്ക് തള്ളിവിടുന്നു.കട്ടപ്പനയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ കുടിനീരിനായി ഉപയോഗിക്കുന്നത് ഈ ജലമായിരുന്നു.ഏലത്തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനികളും കട്ടപ്പന ടൗണിലെ മാലിന്യങ്ങളും നിറഞ്ഞു കട്ടപ്പനയാറിലെ ജലം ഉപയോഗ്യശൂന്യമായി മാറി.
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നുള്ള മലിനജലം അടക്കമുള്ള മാലിന്യങ്ങളാണ് കട്ടപ്പനയാറില്‍ ഒഴുകി എത്തുന്നത്. ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും മാലിന്യങ്ങളും ഓടയിലൂടെ ഒഴുകി പുഴയില്‍ എത്തുന്നു. ചെകുത്താന്‍ മലയില്‍ നിന്നും ഉത്ഭവിച്ച് ഇടുക്കി ജലാശയം വരെ പതിനഞ്ച് കിലോമീറ്ററോളം ദൂരമാണ് കട്ടപ്പനയാറിനുള്ളത്.
പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ ഏലത്തോട്ടങ്ങളില്‍ തളിക്കുന്ന കിടനാശിനികളും രാസവളങ്ങളും മഴയില്‍ ഒഴുകിയെത്തി കട്ടപ്പനയാര്‍ ഇന്ന് വിഷലിപ്തമാണ്. ഇതിന്റെ പരിണിത ഫലമായി കട്ടപ്പനയാറിലെ മല്‍സ്യ സമ്പത്തും നശിച്ചു തുടങ്ങിയിട്ടുണ്ട്.കട്ടപ്പനയാര്‍ മലിനമായതോടെ തീരത്തുള്ള കിണറുകളും കുളങ്ങളും പോലും മാലിന്യ ഭീഷണിയിലായി.കോളിഫോം ബാക്ടീരിയയുടെ തോത് വളരെയേറെ ഉയര്‍ന്നു.കട്ടപ്പനയാര്‍ നേരിടുന്ന മറൊരു വലിയ ഭീഷണി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അറവു ശാലകളില്‍ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങളാണ്.പ്ലാസ്റ്റിക് കൂടുകളും പേപ്പറുകളും കെട്ടിക്കിടക്കുന്നത് നദിയുടെ സ്വാഭാവിക നീരൊഴുക്കിനെയും തടസപ്പെടുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക