|    Jan 17 Tue, 2017 6:33 pm
FLASH NEWS

മാലിന്യ മുക്ത ഉല്‍പ്പന്നങ്ങളുമായി പൊന്‍കാസിന്റെ വിജയഗാഥ

Published : 11th August 2015 | Posted By: admin

ponkas

പച്ചരി കഴുകി’ഉണക്കി മി ല്ലി ല്‍ കൊണ്ടുപോയി പൊടിച്ച് ഉപയോഗിച്ചിരുന്ന കാലത്തുനിന്നും റെഡിമെയ്ഡ് അരിപ്പൊടിയിലേക്ക് മലയാളികള്‍ മാറിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.എല്ലാം റെഡിമെയ്ഡായി ലഭിക്കുന്ന കാലത്ത് മസാലപ്പൊടികള്‍ക്കു ശേഷം മാര്‍ക്കറ്റിലേക്ക് പാക്ക് ചെയ്‌തെത്തിയ അരിപ്പൊടിയും ജനങ്ങള്‍ വ്യാപകമായി സ്വീകരിച്ചു. സ്വന്തമായി പൊടിമില്ലുള്ളവരില്‍ പലരും അരിപൊടിച്ച് ഏതെങ്കിലും പേരില്‍ പാക്ക് ചെയ്ത് വിപണനം തുടങ്ങി. പാക്ക് ചെയ്ത അരിപ്പൊടി നാട്ടിലെ ചെറുകിട കടകളില്‍ പോ ലും സ്ഥാനം പിടിച്ചു. ഇക്കാലത്താണ് തിരൂര്‍ വൈലത്തൂരിലെ കെ പി ബീരാന്‍ കുട്ടി അരിപ്പൊടി നിര്‍മാണ രംഗത്തേക്കു വന്നത്. പക്ഷേ, സാധാരണ മില്ലുകളിലെ പോലെ അരി പൊടിച്ച് പായ്ക്കു ചെയ്ത് വില്‍ക്കുകയല്ല അദ്ദേഹത്തിന്റെ രീതി. വൈലത്തൂരിലെ പൊന്‍കാസ് ഫുഡ് പ്രൊഡക്ട്‌സില്‍ തയ്യാറാക്കിയ അരിപ്പൊടി മാലിന്യങ്ങളെല്ലാം നീക്കംചെയ്ത് നൂറു ശതമാനം മാലിന്യ മുക്തമാക്കപ്പെട്ടവയായിരുന്നു. ഒരു ചാക്ക് അരിയില്‍ നിന്നും മൂന്നു കിലോ ഗ്രാം വരെ മാലിന്യങ്ങളാണ് അത്യാധുനിക ത്രി ഇന്‍ ഫോര്‍ മെഷീന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. അരിയിലെ കല്ലുകള്‍,കീടങ്ങള്‍,മറ്റു മാലിന്യങ്ങള്‍ എന്നിവയ്ക്കു പുറമെ അരി കേടാകാതിരിക്കാന്‍ മില്ലുകള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വരെ മെഷീന്‍ ഉപയോഗിച്ചു നീക്കംചെയ്യുന്നുണ്ടെന്ന് ബീരാന്‍ കുട്ടി പറയുന്നു.അദ്ദേഹത്തിന്റെ അവകാശവാദം ശരിവെക്കും വിധത്തിലാണ് അരിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാലി,താറാവ് തീറ്റകള്‍ക്കുവേണ്ടി പുറത്തേക്കു വില്‍പ്പന നടത്തുന്നത്. നിത്യവും ഉപയോഗിക്കുന്ന 12 ടണ്‍ അരിയില്‍നിന്നും 10 ചാക്കുവരെ മാലിന്യമാണ് ഇവിടെ നീക്കംചെയ്ത് കാലി,താറാവ് തീറ്റക്കായി മാറ്റുന്നത്.15 വര്‍ഷമായി വൈലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന  പൊന്‍കാസ് ഫുഡ് പ്രൊഡക്ട്‌സ് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഒന്നുകൊണ്ടു മാത്രം വിപണിയില്‍ ആധിപത്യം ചെലുത്തുന്നവരാണ്.വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പാദനം തികയാതെ വന്നപ്പോള്‍ മൂന്നു വര്‍ഷം മുമ്പ് പൂക്കിപ്പറമ്പിനടുത്തുള്ള വാളക്കുളത്തും യൂനിറ്റ് തുടങ്ങിയിട്ടുണ്ട്. 35 എച്ച്.പിയുടെ രണ്ട് മെഷീന്‍ ഉപയോഗിച്ചുള്ള പൂര്‍ണ ഓട്ടോമാറ്റിക് സിസ്റ്റമാണ് വാളക്കുളത്തുള്ളത്. രണ്ടു യൂനിറ്റുകളില്‍നിന്നുമായി 12 ടണ്‍ അരിപ്പൊടിയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ഇത്രയും വില്‍പ്പന നടത്തുന്നുമുണ്ട്. സ്റ്റീം പുട്ടുപൊടിയാണ്  പൊന്‍കാസ് ഫുഡ് പ്രൊഡക്ട്‌സിന്റെ പ്രത്യേക ഉല്‍പ്പന്നം. സാധാരണ പുട്ടുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന പുട്ട് വളരെപെട്ടെന്നുതന്നെ ബലംവെച്ച് കഴിക്കാന്‍ പ്രയാസമുണ്ടാക്കുന്നവയാണ്. സ്റ്റീം പുട്ടുപൊടി ഒരു ദിവസമിരുന്നാലും ബലം ബെക്കുകയില്ല.പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ചാണ് സ്റ്റീം പുട്ടുപൊടി തയ്യാറാക്കുന്നത്.മറ്റ് ഉല്‍പ്പന്നങ്ങളെപോലെ ഇതിലും കെമിക്കലലുകളൊന്നും ഉപയോഗിക്കുന്നില്ല.വൃത്തിയാക്കിയ അരി ആവിയില്‍ സ്റ്റീം ചെയ്തശേഷമാണ് ഇത്തരം പുട്ടുപൊടി തയ്യാറാക്കുന്നത്.ഇതിനു ശേഷം റോസ്റ്റ് ചെയ്താണ് പാകപ്പെടുത്തുക.ഗുണനിലവാരം കുറഞ്ഞ അരിപ്പൊടികള്‍ വിപണിയില്‍ വ്യാപകമാണെന്നും ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് സമൂഹവും അധികൃതരും ചിന്തിക്കുന്നില്ലെന്നും ബീരാന്‍കുട്ടി അഭിപ്രായപ്പെടുന്നു.മൊത്തവിതരണക്കാരില്‍ നിന്നും വാങ്ങുന്ന അരി ശരിയായ വിധത്തില്‍ മാലിന്യങ്ങള്‍ നീക്കാതെയാണ് പൊടിയാക്കി വിപണിയിലെത്തുന്നത്. പൊടി മില്ല് വ്യവസായം പ്രതിസന്ധിയിലായതോടെ വാടകക്ക് മില്ല് നടത്തുന്നവരും ഇത്തരത്തില്‍ ഗുണമേന്മ കുറഞ്ഞ അരിപ്പൊടി വിപണിയിലിറക്കുന്നുണ്ട്.ഉപഭോക്താവിന് നേരിയ ലാഭമുണ്ടാകുമെങ്കിലും ഇതിന്റെ ദോഷഫലങ്ങള്‍ ഏറെയാണെന്നാണ് ബീരാന്‍കുട്ടിയുടെ അഭിപ്രായം.മലപ്പുറം,കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ പൊന്‍കാസ് അരിപ്പൊടി വിതരണം ചെയ്യുന്നുണ്ട്.ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകിരിക്കുന്നതിനു വേണ്ടി വിപണനം ഏജന്‍സികള്‍ വഴിയാണ് നടത്തുന്നത്.അടുത്തിടെയായി മസാലക്കൂട്ടുകളും ‘ പൊന്‍കാസ് ‘ വിപണിയിലെത്തിച്ചിട്ടുണ്ട്.മല്ലി,മുളക്,മഞ്ഞള്‍ പൊടികളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിട്ടുള്ളത്.ഇതില്‍ മല്ലിപ്പൊടി ജീരകം, ഉലുവ, വേപ്പില എന്നിവ കലര്‍ത്തി കറികള്‍ക്ക് നേരിട്ട് ഉപയോഗിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കുന്നത്.അരിപ്പൊടി പോലെ മസാലപ്പൊടികളും വിപണിയില്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്.ഖാദി ബോര്‍ഡിന്റെ സഹായത്തോടെയാണ് ബീരാന്‍കുട്ടി വ്യവസായം തുടങ്ങിയത്.വിപണിയിലെ സാധാരണ അരിപ്പൊടികളെക്കാളും പൊന്‍കാസ് അരിപ്പൊടിക്ക് നേരിയ വിലവ്യത്യാസമുണ്ട്.പക്ഷേ ഉല്‍പ്പന്നത്തിന്റെ ഉയര്‍ന്ന ഗുണമേന്മ കണക്കിലെടുക്കുമ്പോള്‍ ഈ വിലവ്യത്യാസം ഉപഭോക്താക്കള്‍ പരിഗണിക്കുന്നില്ലെന്നാണ് നിപണിയില്‍ പൊന്‍കാസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക