|    Apr 24 Tue, 2018 6:54 am
FLASH NEWS

മാലിന്യ പരിപാലന നിയമാവലിയുടെ കരട് അവതരിപ്പിച്ചു

Published : 30th July 2016 | Posted By: SMR

കോഴിക്കോട്: പ്ലാസ്റ്റിക്-ഖര-ദ്രവ-ഇ- മാലിന്യ പരിപാലന നിയമാവലിയുടെ കരട് വിജ്ഞാപനം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യസ്ഥിരം കമ്മിറ്റി അധ്യക്ഷന്‍ കെ വി ബാബുരാജാണ് കരട് അവതരിപ്പിച്ചത്.  ഇതു പ്രകാരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് വരാന്‍പോവുന്നത്. 2016ലെ പ്ലാസ്റ്റിക് കം വേസ്റ്റ് മാനേജ്‌മെന്റ് ഹാന്‍ഡ്‌ലിങ് ചട്ടം 4(സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള കാരിബാഗുകള്‍ നിരോധിക്കും. നിലവില്‍ നിരോധനമുണ്ടെങ്കിലും പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ഇത് പൂര്‍ണമായി ഇല്ലാതാവും. വ്യാപാര സ്ഥാപനങ്ങള്‍ പൊതു ജനങ്ങള്‍ കാണത്തക്ക രീതിയില്‍ പ്രദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്ലാസ്റ്റിക് കാരി ബാഗുകള്‍ സൗജന്യമായി നല്‍കില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം. കാരിബാഗുകള്‍ കോര്‍പറേഷന്‍ പരിധിയില്‍ കത്തിക്കാന്‍ പാടില്ല. നിയമമാവുന്നതോ ടെ തെര്‍മോകോള്‍ പ്ലേയ്റ്റുകള്‍, സാക്കറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്‌ട്രോകള്‍ തുടങ്ങിയവയ്ക്കും നിരോധനം വരും.
പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഇ വേസ്റ്റ് നിയന്ത്രണത്തിനും നഗരസഭ നിയമം കൊണ്ടുവരുന്നുണ്ട്. ഇലക്ട്രിക്ക ല്‍- ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്‍പ്പാദകര്‍ 2016 ലെ ഇ മാലിന്യം കൈകാര്യം ചെയ്യല്‍ ചട്ടങ്ങള്‍ പ്രകാരം ഉപകരണങ്ങളുടെ ഉപയോഗവസാനം അത് ശേഖരിക്കുന്നതിനും സംസ്‌കരണത്തിനും സംവിധാനം ഏര്‍പ്പെടുത്തണം. വിശേഷാല്‍ ചടങ്ങുകളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയാണെങ്കില്‍ മൂന്നു ദിവസം മുമ്പ് നഗരസഭയില്‍ രേഖാമൂലം വിവരമറിയിക്കേണ്ടതും ജൈവം, അജൈവം, അപകടകരം എന്നിങ്ങനെ തരംതിരിച്ച് സ്വന്തം ചെലവില്‍ സംസ്‌കരിക്കേണ്ടതുമാ ണ്. ഇത് എങ്ങനെ വേണമെ ന്നും നിയമാവലിയുടെ കരടില്‍ വിശദീകരിക്കുന്നുണ്ട്.
ഇതിനായി വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയെ നിയമിക്കും. വാര്‍ഡ് കൗണ്‍സിലറായിരി ക്കും ചെയര്‍മാന്‍. നിയമാവലിയില്‍ മാലിന്യ ഉല്‍പ്പാദകരുടെ ചുമതലകള്‍, റസിഡന്റ്‌സ് അസോസിയേഷനുകളുടെ ചുമതലകള്‍, മാലിന്യം കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവരുടെ ചുമതലകള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. നിലവിലുള്ള മുനിസിപ്പല്‍ നിയമപ്രകാരം നഗരസഭാ മേയര്‍ ചെയര്‍മാനായി കോര്‍പറേഷന്‍ തല ശുചിത്വാരോഗ്യ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ നഗരസഭയുടെ ചുമതലകളും അക്കമിട്ട് പറയുന്നുണ്ട്.
നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും ഇതരശിക്ഷകളും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഗരസഭ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സിക്ക് നല്‍കേണ്ട കുറഞ്ഞ നിര ക്കും കാരിബാഗുകള്‍ക്ക് നിശ്ചയിച്ച വിലയും മാലിന്യപരിപാലനത്തിനുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃകയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss