|    Aug 20 Sun, 2017 9:01 pm
FLASH NEWS

മാലിന്യ നിര്‍മാര്‍ജനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തും: ഡോ. എം കെ മുനീര്‍

Published : 5th August 2017 | Posted By: fsq

 

കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ സന്നദ്ധ സംഘടനകള്‍ എന്‍എസ്എസ് വിദ്യാര്‍ഘി കൂട്ടായ്മകള്‍ വ്യാപാര വ്യവസായ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും ഡോ .എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. സൗത്ത് നിയോജക മണ്ഡലത്തില്‍ നേരത്തെ രൂപീകരിച്ച വിദ്യാര്‍ഥി കൂട്ടായ്മയായ ശുചിത്വ സേനയുടെ സേവനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.   ശുദ്ധി”ക്ലീന്‍ കോഴിക്കോട്  സൗത്തിന്റെ ഭാഗമായി  കോര്‍പ്പറേഷനിലെ 36,37,39,56 വാര്‍ഡുകളിലെ മാലിന്യ നിര്‍മാര്‍ജന കണ്‍വെന്‍ഷന്‍ പന്നിയങ്കര ജിയുപിസ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗണ്‍സിലര്‍ കെ നിര്‍മ്മല അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ എം സി സുധാമണി, കൗണ്‍സിലര്‍ ആയിഷബി പാണ്ടികശാല, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി ടി  സക്കീര്‍ ഹുസൈന്‍, മുന്‍ കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍കോയ, അഡ്വ.എ വി അന്‍വര്‍, എം കെ സ്വാമിനാഥന്‍, വേണുഗോപാല്‍,  കോര്‍പ്പറേഷന്‍ എച്ച്‌ഐ സത്യന്‍, ശുചിത്വമിഷന്‍ പ്രതിനിധി അശോക് കുമാര്‍, സര്‍വീസ് പ്രൊവൈഡേഴ്‌സായ ജാബിര്‍ കാരാട്ട്, കെ പി നൗഫല്‍, പി അരുണ്‍കുമാര്‍, സ്വര്‍ണ്ണ, വാര്‍ഡ് കണ്‍വീനര്‍മാരായ കെ വി  സുരേഷ് ബാബു, അഷറഫ്, പിടിഎ പ്രസിഡന്റ് മുജീബ് റഹ്മാന്‍,വാര്‍ഡ് കണ്‍വീനര്‍ കെ ബാബുരാജ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക