|    Oct 20 Sat, 2018 9:29 pm
FLASH NEWS

മാലിന്യ നിര്‍മാര്‍ജനം : പൊതുപ്രവര്‍ത്തകര്‍ മാതൃകയാവണം- മന്ത്രി കെ ടി ജലീല്‍

Published : 18th September 2017 | Posted By: fsq

 

ചേലക്കര: മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം പൊതുപ്രവര്‍ത്തന രംഗത്ത് ഉളളവര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്ത്വത്തിലുള്ള ശുചിത്വ സേനയുടെയും മാലിന്യ സംസ്‌ക്കരണ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സ്വന്തം വീട് ശുചീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി പരിസര ശുചിത്ത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ല. നാടിന്റെ ശുചീകരണത്തില്‍ എല്ലാ മേഖലയിലുള്ളവര്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ മാലിന്യം ഒരു പരിധിവരെയെങ്കിലും നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യുആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി കെ ബിജു എം.പി.മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ, വൈസ് പ്രസിഡണ്ട് എം പത്മകുമാര്‍, എം ആര്‍ മണി, ശോഭന രാജന്‍, ആര്‍ ഉണ്ണികൃഷണന്‍, പി എം അമീര്‍, പി പത്മജ, ദീപ എസ് നായര്‍, സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss