|    Nov 13 Tue, 2018 1:22 am
FLASH NEWS

മാലിന്യസംസ്‌കരണ പ്ലാന്റ്: പ്രതിഷേധവുമായ ി നാട്ടുകാര്‍

Published : 15th March 2018 | Posted By: kasim kzm

താമരശ്ശേരി: കൊടുവള്ളി  കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സാംസ്‌കാരിക നിലയത്തിനായി വിലക്കെടുത്ത ഭൂമിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ജനവാസ കേന്ദ്രമായ കുന്നിന്‍പുറത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് പ്രദേശവാസികളെ നിത്യ രോഗികളാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യങ്ങള്‍ തരം തിരിക്കാനെന്ന പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ പൊതു ശ്മശാനം ആരംഭിക്കാന്‍ നീക്കമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കണ്ടിയില്‍ മീത്തല്‍ പ്രദേശത്ത് കഴിഞ്ഞ ഭരണ സമിതി വിലക്കെടുത്ത 26 സെന്റ് ഭൂമിയിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിന്നായി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 6 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പന്നൂര്‍, ഒഴലക്കുന്ന്, കോട്ടക്കല്‍ എന്നീ പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി സാംസ്‌കാരിക നിലയം സ്ഥാപിക്കാനാണ് ഭൂമി വിലക്കെടുത്തതെന്നും ഇപ്പോള്‍ രഹസ്യമായി ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടത്തുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായി കാടു വെട്ടിത്തെളിക്കാനെത്തിയ കരാറുകാരനെയും തൊഴിലാളിയെയും നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു.
ഹരിത കേരള മിഷന്റെ ഭാഗമായി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തരം തിരിക്കുന്നതിനുള്ള ഷെഡ് മാത്രമാണ് ഇവിടെ നിര്‍മിക്കുന്നതെന്നും പഞ്ചായത്തിലെ രേഖകള്‍ പ്രകാരം ശുചിത്വ മിഷന്റെ പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ പറഞ്ഞു. പ്ലാസ്റ്റിക് തരം തിരിക്കാന്‍ 18 ലക്ഷം ചെലവഴിച്ച് കെട്ടിടം നിര്‍മിക്കുന്നത് എന്തിനാണെന്ന് ചോദ്യ ചിഹന്മാവുന്നതായി  നാട്ടുകാര്‍ ആരോപിക്കുന്നു.
ലോഗോ
ക്ഷണിക്കുന്നു
കോഴിക്കോട്: നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റിജീയണിന്റെയും കോഴിക്കോട് മാവൂര്‍ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ മാവൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താക്കുന്ന പദ്ധതിയിയ്ക്ക് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസും മൊമന്റോയും നല്‍കും.ിരറരസലൃമഹമ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് 20ന് മുമ്പ് ലോഗോ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ.7356606030.

മാലിന്യശേഖരണ കേന്ദ്രത്തെ ചൊല്ലി വിവാദംനരിക്കുനി: പള്ള്യാറക്കോട്ടക്ക് സമീപത്തെ വില്ലേജ് ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിനായി കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച് വിവാദം. നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പതിനാറേകാല്‍ സെന്റ് ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് സ്ഥലമാണ് 1998 ല്‍ വില്ലേജ് ഓഫീസ് നിര്‍മിക്കാനായി വിട്ടുകൊടുത്തത്.
റോഡരികില്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അജൈവ മാലിന്യ ശേഖരണ കേന്ദ്രം നിര്‍മിക്കാന്‍ ഗ്രാമ പഞ്ചായത്ത് ശ്രമം നടത്തിയത്. വില്ലേജ് അധികൃതരുടെ എതിര്‍പ്പ് മറികടന്ന് പ്രവൃത്തി ആരംഭിച്ചതോടെയാണ് ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രവൃത്തി നിര്‍ത്തി വെപ്പിച്ചത്.
വില്ലേജ് ഓഫീസില്‍ ആവശ്യത്തി് സൗകര്യം ഇല്ലാത്തതിനാല്‍ കെട്ടിട നവീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതാണെന്നും റവന്യൂ ഭൂമിയില്‍ പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് ഗ്രാമപഞ്ചായത്തിന്റെ നിര്‍മാണം നടന്നതെന്നും വില്ലേജ് അധികൃതര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റിലേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലേജ് ഓഫീസ് പരിസരത്തെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
പഞ്ചായത്തിന്റെ അഞ്ച് സെന്റ് ഭൂമി വില്ലേജ് ഓഫീസ് നിര്‍മാണത്തിന് വിട്ടുകൊടുത്തെങ്കിലും സ്ഥലം നിര്‍ണയിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം. ജില്ല കലക്ടര്‍ യു വി ജോസും വൈകീട്ടോടെ സ്ഥലത്തെത്തി. രേഖകള്‍ പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് അറിയിച്ച് കലക്ടര്‍ മടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss