|    Jan 20 Fri, 2017 9:40 pm
FLASH NEWS

മാലിന്യസംസ്‌കരണത്തിന് സ്വകാര്യ സ്ഥാപനം: അഴിമതിയെന്ന് ആക്ഷേപം

Published : 29th July 2016 | Posted By: SMR

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തി ല്‍ വലിയ കുഴപ്പങ്ങളില്ലാതെ നടന്നുവരുന്ന മാലിന്യസംസ്‌കരണം സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ അഴിമതിയെന്ന് ആക്ഷേപം.
മാലിന്യസംസ്‌കരണം സ്വകാര്യസ്ഥാപനത്തെ ഏല്‍പ്പിക്കാനുള്ള നടപടിയുമായി പഞ്ചായത്ത് മുന്നോട്ടു പോവുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ ഗ്രീന്‍ വോംസ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് അനുമതി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ വ്യാപാരികളുമായി ചര്‍ച്ച നടക്കും. മറ്റു പഞ്ചായത്തുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥലമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഈ പഞ്ചായത്തിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. നിലവില്‍ മാലിന്യസംസ്‌കരണത്തിന് പഞ്ചായത്ത് ആരില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല. സംസ്‌കരണം സ്വകാര്യസ്ഥാപനത്തെ ഏല്‍പ്പിക്കുന്നതോടെ വ്യാപാരികളും വീട്ടുകാരുമെല്ലാം പ്രത്യേക ഫീസ് നല്‍കേണ്ടി വരും.
ഓരോ വീട്ടുകാരില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവര്‍ സംസ്‌കരിക്കുമെന്നാണ് ഗ്രാമപ്പഞ്ചായത്ത് അവകാശപ്പെടുന്നത്.  ഇത് വളമാക്കാനാണ് പദ്ധതിയെന്നും പറയുന്നു.. അരനൂറ്റാണ്ടിലധികം കാലമായി പഞ്ചായത്ത് നടത്തിവരുന്ന മാലിന്യസംസ്‌കരണം ഇതോടെ നിലക്കും.
പഞ്ചായത്തിന്റെ വലിയ ട്രഞ്ചിങ് ഗ്രൗണ്ട് ഈ സ്വകാര്യ സ്ഥാപനത്തിനു കൈമാറുകയും ചെയ്യും. ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുമ്പോള്‍ നല്‍കേണ്ട പരസ്യമോ മറ്റോ ചെയ്യാതെയാണ് പഞ്ചായത്ത് ഭരണ സമിതി പ്രവര്‍ത്തിച്ചതെന്നും ആക്ഷേപം ഉയരുന്നു. വന്‍ അഴിമതിക്ക് കളമൊരുക്കുന്ന പദ്ധതിയില്‍ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രിയുടെ ബന്ധുവാണ് സ്വകാര്യകമ്പനി ഉടമയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക