|    Oct 21 Sun, 2018 12:44 am
FLASH NEWS

മാലിന്യസംസ്‌കരണം ഫലപ്രദമാക്കാന്‍ പ്രദര്‍ശനം

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ഗാന്ധിജയന്തിയുടെയും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന “സ്വച്ഛ്താ ഹി സേവ” എന്ന കാംപയിന്റെയും ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ ഉപാധികളുടെ ഒരു പ്രദര്‍ശനം കലക്ടറേറ്റ് കാംപസില്‍ സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ പഞ്ചായത്ത്/നഗരസഭ/കോര്‍പറേഷന്‍ പ്രതിനിധികള്‍ക്കായാണ് പ്രദര്‍ശനം. തദ്ദേശസ്ഥാപനങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതികളുടെ നിര്‍വഹണവും വരുംവര്‍ഷത്തെ പദ്ധതി തയ്യാറക്കല്‍ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം വച്ചാണ് പ്രദര്‍ശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്/ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, വിവിധ ജില്ലാതല വകുപ്പ് മേധാവികള്‍ പങ്കെടുത്തു. ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ്, ബയോടെക്, ഹൈടെക്, അന്ത്യോദയ, സോഷ്യല്‍ എക്കണോമിക് ഫൗണ്ടേഷന്‍, പെലിക്കന്‍ ഫൗണ്ടേഷന്‍, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ തുടങ്ങിയ ശുചിത്വ മിഷന്‍ അംഗീകാരമുള്ള സേവന ദാതാക്കള്‍ വിവിധ ഉപാധികള്‍ പ്രദര്‍ശിപ്പിച്ചു. സെന്റ്. തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികള്‍ ടെക്‌സ്‌റ്റൈല്‍ വേസ്റ്റ് റീസൈക്ലിങ്ങിനായ് സ്വയം നിര്‍മിച്ച തുണിസഞ്ചികളും പെലിക്കന്‍ ഫൗണ്ടേഷന്റെയും സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന്റെയും തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ നഗരസഭകളിലെ അജൈവ മാലിന്യ സംസ്‌കരണ രീതിയും ജനപ്രതിനിധികള്‍ക്ക് ഒരു വേറിട്ട കാഴ്ചയായിരുന്നു. ഫഌറ്റ് സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കാവുന്ന എയറോബിക് ബിന്‍ കമ്പോസ്റ്റിംഗും ഹോട്ടലുകള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിനായ്് പ്രവര്‍ത്തിക്കാവുന്ന ഫുഡ്ക്രഷറും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss