|    Oct 20 Sat, 2018 3:10 am
FLASH NEWS

മാലിന്യവുമായി എത്തിയ വാഹനം വീണ്ടും നാട്ടുകാര്‍ തടഞ്ഞു

Published : 21st September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കരിവള്ളിക്കുന്ന് മാലിന്യപ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ വീണ്ടും തടഞ്ഞു. പ്ലാന്റിന്റെ തകര്‍ന്ന ഭാഗം നവീകരിക്കാതെ മാലിന്യം കത്തിക്കുന്നതു പ്രദേശവാസികള്‍ക്ക് ദുരിതമാവുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞയാഴ്ചയും മാലിന്യവുമായെത്തിയ വാഹനം തടഞ്ഞിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുമ്പോള്‍ പുകയും അസഹനീയ ദുര്‍ഗന്ധവും പ്രദേശത്ത് വ്യാപിക്കുകയാണ്. ഇതു നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. കഴിഞ്ഞയാഴ്ച പോലിസിന്റെ സാന്നിധ്യത്തില്‍ നടന്ന  ചര്‍ച്ചയില്‍, മൂന്നു ദിവസത്തിനുള്ളില്‍ പ്ലാന്റ് നവീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും മാലിന്യവാഹനം തടഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss