|    Mar 29 Wed, 2017 10:36 pm
FLASH NEWS

മാലിന്യവും കുഴികളും നിറഞ്ഞ പട്ടാമ്പി ആദ്യം ആര്‍ക്കൊപ്പം നില്‍ക്കും?

Published : 26th October 2015 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: 2013ല്‍ താലൂക്ക് രൂപീകരിച്ചതോടെയാണ് പഞ്ചായത്ത് മാറി നഗരസഭ ആയി പട്ടാമ്പി മാറുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വാര്‍ഡുകളുള്ള നഗരസഭ. ഗതാഗതകുരു ക്കും മാലിന്യങ്ങളാലും വീര്‍പ്പുമുട്ടുന്നതാണ് ഈ നഗരസഭ. തീരദേശ റോഡും വീതി കൂടിയ റോഡുകളും ഇന്നും സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇ ത്തവണ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട. എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള നഗരസഭയില്‍ ഇത്തവണ മേല്‍ക്കൈ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
ലീഗിലെ കുഞ്ഞുമോന്‍ റഷീദ് എന്ന കെ പി ബാപ്പുട്ടിയാണ് നിലവില്‍ പട്ടാമ്പി ഗ്രാമപ്പഞ്ചായ ത്ത് പ്രസിഡന്റ്. വിസ്തീര്‍ണം 15.84 ച. കിലോമീറ്റര്‍, ജനസംഖ്യ 28602, വോട്ടര്‍മാര്‍ 20840, പുരുഷന്‍മാര്‍-10356, സ്ത്രീ-10484, വാര്‍ഡ്-16, ലീഗ്-4, കോണ്‍-5, സിപിഎം-6, ബിജെപി-1.
കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ സാങ്കേതികാനുമതി ലഭിച്ചെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായില്ല. സിപി മുഹമ്മദ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ബസ് സ്റ്റോപ്പിലെ ഇ-ടോയ്‌ലറ്റ് മൃഗങ്ങള്‍ക്ക് പോലും വേണ്ടാതെ നോക്കുകുത്തിയായി മാറി. സമ്പൂര്‍ണ ശുചിത്വ പദ്ധതിയില്‍ എല്ലാവര്‍ക്കും കക്കൂസ് നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും നഗരം മുഴുവന്‍ മാലിന്യങ്ങളുടെ കൂമ്പാരമാണ്.
പട്ടാമ്പി ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളൂരിന് സമീപത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം നി ലച്ച് പരിസരവാസികള്‍ക്കും ദുരിതം സമ്മാനിക്കുന്നു. ഇന്റര്‍ലോക്ക് ടൈല്‍സ് പതിക്കാത്ത മേഖലകളില്‍ റോഡ് തകരാത്ത ഭാഗങ്ങള്‍ അപൂര്‍വം. മഞ്ഞളുങ്ങല്‍ മുതല്‍ തുടങ്ങുന്ന വന്‍കുഴികള്‍ കടന്ന് നഗരം പിന്നിടാന്‍ ബസുകളെടുക്കുന്ന സമയം ഏകദേശം അരമണി ക്കൂറോളം. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോഴും അനധികൃത കെട്ടിട നിര്‍മാണവും റോഡിന്റെ വീതികുറവും ഇന്നും അതേപോലെ തന്നെ.
നിലവില്‍ ഉയര്‍ന്ന വരുമാനമുള്ള പഞ്ചായത്താണെങ്കിലും നഗരത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാനായിട്ടില്ല. വര്‍ഷത്തില്‍ 50ലക്ഷം രൂപ ആദായം ലഭിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചു. ചെറുളി പറമ്പില്‍ പഞ്ചാ യത്ത് ഗ്രൗണ്ടില്‍ സ്റ്റേഡിയം നി ര്‍മിച്ചു. മല്‍സ്യ വകുപ്പിന്റെ ധന സഹായത്തോടെ 2കോടി രൂപ ചിലവില്‍ മല്‍സ്യ മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങി. മാര്‍ക്കറ്റ് കെട്ടിട സമുച്ചയം, വാതക ശ്മശാനം നിര്‍മാണം ആരംഭിച്ചു. പട്ടാമ്പി പഞ്ചായത്തിലെ 95 ശതമാനം ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പു വരുത്തുന്ന ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി നടപ്പാക്കി.
5000 കുടുംബങ്ങള്‍ക്ക് പദ്ധതി കൊണ്ടുള്ള ഗുണം ലഭിക്കുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടറുകള്‍, മേശ, കസേര, സൈക്കിള്‍ എന്നിവ വിതരണം ചെയ്തു. പട്ടികജാതി വീടുകളിലേക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി. പകല്‍ വീട്, ഹോമിയോ ഡിസ്പന്‍സറി, ആയുര്‍വേദ ആശുപത്രി, പെയിന്‍ അന്റ് പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു എന്നിവയാണ് നിലവിലെ പട്ടാമ്പി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഭരണനേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിലേറെ പദ്ധതികളും സ്ഥലം എംഎല്‍എ സി പി മുഹമ്മദിന്റെ പ്രാദേശിക ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നടപ്പാക്കിയത്.
ഭൂരഹിതര്‍ക്ക് ഭൂമി, സമ്പൂര്‍ണ ഭവന പദ്ധതി ആരംഭിച്ചുവെന്ന് അവകാശപ്പെടുമ്പോഴും പലരും ഒരുതുണ്ട് ഭൂമിപോലുമില്ലാതെ ദുരിതം പേറുന്ന കാഴ്ചയുമുണ്ട്. അതേസമയം ഗ്രാമപ്പഞ്ചായത്ത് ചൂണ്ടിക്കാണിക്കു ന്ന ഫണ്ട് വിനിയോഗം: 2010- 11ല്‍ 86ശതമാനം, 11-12ല്‍ 85ശതമാനം, 12-13ല്‍ 88ശതമാനം, 14- 15ല്‍ 86 ശതമാനവുമാണ്.
കാലഹരണപ്പെട്ട കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ എംഎല്‍എയോ ഗ്രാമപ്പഞ്ചായത്തോ യാതൊന്നും ചെയ്തില്ല. മാലിന്യ സംസ്‌കരണത്തിലെ പരാതിക ള്‍ പരിഹരിച്ചില്ല. ഗ്രാമീണ മേഖലയെ അവഗണിച്ചു. പൊതു ശ്മശാനം ജനങ്ങള്‍ക്കുപകരിക്കാനായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day