|    Mar 25 Sat, 2017 3:22 pm
FLASH NEWS

മാലിന്യലോറി നിര്‍ത്തിയിടുന്നത് കച്ചവടക്കാര്‍ക്ക് ദുരിതമാവുന്നു

Published : 7th August 2016 | Posted By: SMR

കോട്ടയം: കോടിമത മീന്‍ മാര്‍ക്കറ്റിന് സമീപം എല്ലാ ദിവസവും  മാലിന്യവണ്ടി നിര്‍ത്തിയിടുന്നത് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാകുന്നു.മാലിന്യവണ്ടിയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം മാര്‍ക്കറ്റില്‍ സ്വര്യമായി കച്ചവടം നടത്തുന്നതിന് സാധ്യമല്ലാതായിരിക്കുന്നു.മീന്‍ വാങ്ങാനെത്തുന്നവരും ദുര്‍ഗന്ധം സഹിക്കേണ്ടി വരുന്നു.നഗരത്തിലേയും മറ്റു സ്ഥലങ്ങളിലേയും മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറി മാലിന്യവുമായി  കോടിമതിലെത്തി നിര്‍ത്തിയിടും.പിന്നീട് ഇതു മറ്റു വാഹനത്തിലേക്ക് കയറ്റുകയുമാണ് ചെയ്യുന്നതെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
ചിലപ്പോള്‍ ദിവസങ്ങളോളം മാലിന്യ ലോറി ഇവിടെ തന്നെ നിര്‍ത്തിയിട്ടതിനുശേഷം ഡ്രൈവര്‍ സ്ഥലം വിടും.ഈ ദിവസങ്ങളില്‍ കച്ചവടക്കാരും ജനങ്ങളും വലിയ ബുദ്ധിമുട്ടിലാകും.നിലവില്‍ എതാനും ദിവസങ്ങളായി മാലിന്യം നിറച്ച ലോറി ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്.മഴ പെയ്യുമ്പോള്‍ ലോറിയില്‍ നിന്നും മലിന ജലം ഒലിച്ചിറങ്ങി  റോഡില്‍ നിറയും.ഇതില്‍ ചവുട്ടിവേണം യാത്രക്കാര്‍ നടക്കാന്‍.സംഭവത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ വലിയ പ്രതിഷേധത്തിലാണ്.ജനവാസം ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയി മാലിന്യം  മാറ്റു വാഹനത്തിലേക്ക് മാറ്റണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.പച്ചക്കറി മാര്‍ക്കറ്റും ഇവിടെ തന്നെയായതിനാല്‍ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇവിടെയെത്തുന്നത്.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക