|    Jun 23 Sat, 2018 3:59 pm
FLASH NEWS

മാലിന്യലോറി നാട്ടുകാര്‍ തടഞ്ഞു

Published : 12th June 2018 | Posted By: kasim kzm

വടകര: കോഴിക്കോട് ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മാലിന്യ ലോറി നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടരയോടെ വടകര അടക്കാത്തെരു ജംഗ്ഷനില്‍ വച്ചാണ് ലോറി തടഞ്ഞത്.
പയ്യോളിയില്‍ ലോറിക്ക് വേഗത കുറഞ്ഞപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട നാട്ടുകാര്‍ ലോറിയെ പിടികൂടാന്‍ വാഹനങ്ങളില്‍ പിന്തുടരുകയായിരുന്നു. വടകര അടക്കാതെരു സിഗ്‌നല്‍ പോസ്റ്റില്‍ എത്തിയപ്പോഴാണ് ലോറിയെ ബ്ലോക്ക് ചെയ്ത് പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര പോലീസ് ലോറിയും, െ്രെഡവറെയും കസ്റ്റഡിയിലെടുത്തെങ്കിലും നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കോഴി മാലിന്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോറിയും, മാലിന്യവും ഒഴിവാക്കി. കാസര്‍ക്കോട്ടേക്ക് കൊണ്ട് പോകന്ന മാലിന്യമാണെന്നാണ് പോലീസ് നല്‍കിയ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss