|    Aug 22 Wed, 2018 4:37 am
FLASH NEWS

മാലിന്യമുക്ത ചാലിയാര്‍: സിസിടിവി കാമറകള്‍ സ്ഥാപിച്ചു

Published : 22nd July 2018 | Posted By: kasim kzm

നിലമ്പൂര്‍:  ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യമുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം കവാടത്തിന് സമീപം സിസിടിവി പ്രവര്‍ത്തിപ്പിച്ച് പെരിന്തല്‍മണ്ണ ആര്‍ഡിഒ. കെ അജീഷ് നിര്‍വഹിച്ചു.
ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂച്ചക്കത്ത് വളവ്, കാറ്റാടിക്കടവ്, മുപ്പിനി, കാട്ടിച്ചിറ, ഈച്ചമ്പത്തൂര്‍ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാമറകള്‍ സ്ഥാപിച്ചത്. ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സ്വപ്‌ന, ആലീസ് അമ്പാട്ട്, സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ ടി ജയിംസ്, സറീന മുഹമ്മദലി,  ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഹംസ പരപ്പന്‍, കെ ടി കുഞ്ഞാന്‍, വല്‍സമ്മ സെബാസ്റ്റ്യന്‍, അംഗം സി എച്ച് സലാഹുദ്ദീന്‍, ഗ്രാമപ്പഞ്ചായത്ത് അംഗം റിയാസ് ചുങ്കത്തറ, പിഎയു പ്രോജക്ട് ഡയറക്ടര്‍ പ്രദീപന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, താജാ സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss