|    Oct 23 Mon, 2017 12:40 am

മാലിന്യപ്രശ്‌നവും ഗുണഭോക്താക്കളെ കണ്ടെത്തലും ; പെരിന്തല്‍മണ്ണ നഗരസഭാകൗണ്‍സിലില്‍ ബഹളം

Published : 9th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്‌നവും ഭവന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ അപാകത ആരോപണവും പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സില്‍ ബഹളത്തിനിടയാക്കി. ഇന്നലെ നഗരസഭാ ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാന അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനുമുമ്പാണ് പ്രതിപക്ഷ അംഗങ്ങളായ ഉസ്മാന്‍ താമരത്ത്, കളത്തില്‍ അന്‍വര്‍ എന്നിവര്‍ ലൈഫ് വീട് നിര്‍മാണ പദ്ധതിക്കുള്ള ഗുണഭോക്താക്കളെ കുടുംബശ്രീ തിരഞ്ഞെടുത്ത രീതിയേയും പെരിന്തല്‍മണ്ണ ഹൈസ്‌കൂള്‍ കോംപ്ലക്‌സ് കാട് മൂടിയതും ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ നീക്കം നിലച്ച വിഷയവും എടുത്തിട്ടത്. എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയര്‍മാന്‍ വിശദീകരണം നല്‍കിയതോടെ യോഗത്തില്‍ ഇടത്-വലത് അംഗങ്ങള്‍ തമ്മില്‍ ബഹളത്തിലായി. ആരോപണ-പ്രത്യാരോപണങ്ങള്‍ അരമണിക്കൂര്‍ നീണ്ടതോടെ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അംഗങ്ങളോട് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭവന പദ്ധതിയിലെ പരാതികള്‍ പരിശോധിക്കാമെന്നും മറ്റുവിഷയങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാമെന്നും പറഞ്ഞ് പ്രശ്‌നത്തിന് താല്‍കാലിക വിരമാമിട്ടു. കെ സി മൊയ്തീന്‍കുട്ടി, കിഴിശ്ശേരി മൊയ്തീന്‍കുട്ടി, കിഴിശ്ശേരി ബാപ്പു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക