|    Jul 22 Sun, 2018 6:28 pm
FLASH NEWS

മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം

Published : 23rd September 2017 | Posted By: fsq

 

പുല്‍പ്പള്ളി: ടൗണില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്നു പുല്‍പ്പള്ളി തണല്‍ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കണമെന്നു നിര്‍ദേശമുള്ളപ്പോഴാണ് മാലിന്യങ്ങള്‍ പാതയോരത്ത് നിക്ഷേപിക്കുന്നത്. കാല്‍നടയാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ ചാക്കിലും കവറിലുമാക്കി പാതയോരത്ത് നിക്ഷേപിക്കുന്നതു നിത്യസംഭവമാണ്. എന്നാല്‍, ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ത്രിതല പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്നും സ്വാശ്രയസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജോമോന്‍ അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, ഗിരീഷ് കുമാര്‍, അനില്‍ ബേബി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss