|    Jul 21 Fri, 2017 12:16 pm
FLASH NEWS

മാലിന്യപ്രശ്‌നം രൂക്ഷം; നഗരസഭയ്ക്ക് അനാസ്ഥ

Published : 17th October 2016 | Posted By: Abbasali tf

കോട്ടക്കല്‍: ‘ഈ നഗരത്തിനെന്തുപറ്റി. ചിലയിടത്തു പുക,ചിലയിടത്ത് പ്ലാസ്റ്റിക്. വലിയ വില കൊടുക്കോണ്ടിവരും…’ പുകവലിക്കെതിരേ കേന്ദ്രസര്‍ക്കാറിന്റെ പരസ്യത്തില്‍ പറഞ്ഞ അവസ്ഥയാണ് കോട്ടക്കല്‍ നഗരഭയുടെത്. ക്യാന്‍സര്‍പോലുള്ളമാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പലതവണ പരാതിപ്പെട്ടിട്ടും നഗരസഭയുടെ മിക്കസ്ഥലങ്ങളിലും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ തുടരുന്നു. നഗരത്തില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിയന്ത്രണമുണ്ടെന്ന് രേഖയില്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു നിയന്ത്രണവുമില്ല. ഇതരസംസ്ഥാനതൊഴിലാളികള്‍ താമസസ്ഥലത്തെ ഭക്ഷണമാലിന്യമടക്കമുള്ളവ കവറുകളിലാക്കി റോഡില്‍ തള്ളുന്നത് പതിവാണ്. പ്രധാനമായും നഗരസഭയിലുള്ള റെയില്‍വെ ബുക്കിങ് കേന്ദ്രത്തിലേക്കുള്ള റോഡരികിലാണ് ഇവര്‍ അതിരാവിലെ കൂട്ടമായി വന്ന് മാലിന്യം ഉപേക്ഷിക്കുന്നത്. ബസ് സ്റ്റാന്റിനുപുറകിലും ഇത്തരത്തില്‍ മാലിന്യമിടാറുണ്ട്.  ഇതുപിന്നീട് നാട്ടുകാരോ തൊഴിലാളികളോ കത്തിക്കലാണ് പതിവ്. മാരകമായതോതില്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കന്ന തരം കെമിക്കല്‍ ഉപയോഗിച്ചാണ് കരിബാഗുകളും മറ്റു അച്ചാര്‍ പാക്കറ്റ് ജാം പാക് തുടങ്ങിയവ ഉണ്ടാക്കുന്നത്. ഇവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ബസ്ഫിനോള്‍എ പോളിബ്രോമോസിസ്ഫീനോള്‍ തുടങ്ങിയ രാസവസ്തുക്കള്‍ വലിയ അപകടകാരികളാണ്. ഹേര്‍മോണ്‍ഉല്‍പാദിപ്പിക്കുന്ന അന്തസ്രാവിഗ്രന്ഥികളുടെ പ്രവര്‍നത്തെ താളം തെറ്റിക്കാന്‍ ഇവക്കാവും. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് നമ്മുടെ ജലസ്രോതസ്സുകള്‍ക്കും അപകടകരം തന്നെ. ലഘുപാനീയങ്ങള്‍ നിറക്കുന്ന കുപ്പികള്‍ ഐസ്‌ക്രീം ബോട്ടില്‍ തുടങ്ങിയവ പോളി എത്തിലീന്‍ ടെറോലേറ്റ്(പിഇടി) പ്ലാസ്റ്റിക്ക് കൊണ്ടാണ് നിര്‍മിക്കുന്നത്. ഇവ കത്തിക്കുമ്പോള്‍ ഉയരുന്ന പുക ദീര്‍ഘകാലം നിലനില്‍ക്കുന്ന അതിസാരം, ചര്‍ദ്ദി, ഉദരപ്പുണ്ണ് തുടങ്ങിയ ആരോഗ്യപ്രശ്ശങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന പ്ലേറ്റ്, സ്പൂണുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം രക്താര്‍ബുധത്തിനുവരെ കാരണമാകുന്നതോടൊപ്പം ഗര്‍ഭസ്ഥശിശുക്കള്‍ക്കും നവജാത ശിശുക്കള്‍ക്കും ഒരുപോലെ അപകടകരമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക