|    Dec 15 Sat, 2018 5:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാലിന്യനീക്കം സ്വകാര്യ ഏജന്‍സികള്‍ക്ക്; ഭേദഗതി ഓര്‍ഡിനന്‍സിന് ശുപാര്‍ശ

Published : 1st September 2018 | Posted By: kasim kzm

തിരുവനന്തപുരം: മാലിന്യനീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാന്‍ നീക്കം. സമീപപ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതുസ്ഥലം കണ്ടെത്തുന്നതിനും മാലിന്യനീക്കം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതിന് പൊതുസ്ഥലത്തേക്ക് കൊണ്ടുപോവുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നഗരസഭയുടെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 326ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സാണ് ഇറക്കുന്നത്. ഓര്‍ഡിനന്‍സ് നിലവില്‍വരുന്നതോടെ ഇക്കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. മാലിന്യസംസ്‌കരണം വിജയകരമായി നിര്‍വഹിക്കാന്‍ നഗരസഭകള്‍ക്കു കഴിയാത്ത സാഹചര്യത്തിലാണ് ഭേദഗതി. ഇതോടെ മാലിന്യസംസ്‌കരണത്തിനു നഗരസഭകള്‍ക്ക് ലഭിക്കുന്ന ഫണ്ട് ഫലത്തില്‍ ഇല്ലാതാവും.
പഞ്ചായത്തുകളുടെ അധികാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തെ തുടര്‍ന്ന് അസാധുവാകുന്ന അഞ്ച് ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതിനുള്ള കേരള വഖ്ഫ് ബോര്‍ഡ് നിയമഭേദഗതി ഓര്‍ഡിനന്‍സ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അടക്കമുള്ളവയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള 2015ലെ കേരള സ്‌പോര്‍ട്‌സ് നിയമഭേദഗതി ഓര്‍ഡിനന്‍സ്, കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ഓര്‍ഡിനന്‍സ്, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്-സെനറ്റ് ബദല്‍ ക്രമീകരണ ഓര്‍ഡിനന്‍സ്, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് എന്നിവയാണവ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss