|    Jan 17 Tue, 2017 8:44 pm
FLASH NEWS

മാലിന്യനീക്കം നിലച്ചു; ചാലക്കുടി നഗരസഭാ ബസ് സ്റ്റാന്റ് ചീഞ്ഞുനാറുന്നു

Published : 13th October 2016 | Posted By: Abbasali tf

ചാലക്കുടി: നഗരസഭ ബസ് സ്റ്റാന്റില്‍ മാലിന്യനീക്കം നി ലച്ചു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ പ്രതിദിനം വന്നുപോകുന്ന നഗരസഭ ബസ് സ്റ്റാന്റാണ് മാലിന്യ കൂമ്പാരത്തെ തുടര്‍ന്ന് ചീഞ്ഞ് നാറുകയാണ. ബേക്കറി, ഹോട്ടല്‍ എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളടക്കം ഇവിടെയാണ് തള്ളുന്നത്. മുന്‍ കൗണ്‍സിലിന്റെ കാലത്ത് ഇവിടത്തെ മാലിന്യങ്ങള്‍ എല്ലാ ദിവസവും നീക്കം ചെയ്യമായിരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സംവിധാനം ഇല്ലാതെയായി. ആഴ്ചകളോളം മാലിന്യങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദുര്‍ഗന്ധം രൂക്ഷമാകുമ്പോ ള്‍ നാട്ടുകാരും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തുമ്പോള്‍ മാത്രമാണ് മിലിന്യങ്ങള്‍ നീക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗം നിര്‍ജ്ജീവമായതാണ് നഗരം ചീഞ്ഞ് നാറാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക