|    Oct 20 Sat, 2018 9:24 pm
FLASH NEWS

മാലിന്യനിര്‍മാര്‍ജനം കടുത്ത വെല്ലുവിളി: മന്ത്രി തിലോത്തമന്‍

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: മാലിന്യ നിര്‍മാര്‍ജനം കടുത്ത വെല്ലുവിളിയാണെന്നും ഇത് ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ മുന്നോട്ടുവച്ചതെന്നും ജലവും മണ്ണും കൃഷിയും സുരക്ഷിതമാക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയവും ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയവും ദേശീയതലത്തില്‍ ‘സ്വഛ്താ ഹി സേവ’ (ശുചിത്വം തന്നെ സേവനം) പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  പട്ടണക്കാട് എസ്‌സിയു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മാലിന്യനിര്‍മാര്‍ജനവും പാരിസ്ഥിതിക പ്രശ്്‌നങ്ങളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മാലിന്യത്തില്‍ നിന്നു മോചനം എന്ന മുദ്രാവക്യത്തോടെ കേരളം ഈ രംഗത്ത് പുതിയൊരു മന്നേറ്റത്തിന് തുടക്കമിട്ടു.ജലസമൃദ്ധമാണ് നമ്മുടെ നാടെങ്കിലും അതിന്റെ സംരക്ഷണത്തിന് അത്ര പ്രാധാന്യം നല്‍കുന്നുണ്ടോയെന്നു സംശയമാണ്. ജലവും നീരുവറകളും മാലിന്യത്തില്‍ നിന്നു പൂര്‍ണമായും മുക്തമാക്കി സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി പി തിലോത്തമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റിഎം ഷെരീഫ് അധ്യക്ഷത വഹിച്ചു. അഡ്വ.എഎം ആരിഫ് എംഎല്‍എ ശുചിത്വസന്ദേശം നല്‍കി.   കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലം മുതല്‍ ഗ്രാമപ്പഞ്ചായത്ത് തലം വരെ ഒക്ടോബര്‍ രണ്ടു വരെ ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ പൗരന്മാരും ശ്രമദാന പ്രവര്‍ത്തനമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ശുചിത്വത്തിന് വേണ്ടിയുളള ബഹുജന പ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ഗ്രാമസഭയിലും വാര്‍ഡുസഭയിലും ശുചിത്വപ്രതിജ്ഞയെടുക്കും. പൊതുസ്ഥലങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി, ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബഹുജനങ്ങള്‍ ശ്രമദാനം നടത്തി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss